താൾ:CiXIV125b.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൩ —

വിൽ ഉള്ള ബൎത്തൊല്മായ എന്ന മരപ്പള്ളിയിൽ പ്ര
വേശിച്ചപ്പൊൾ, ഗാസ്തൊൻ എന്ന പ്രഞ്ചിസ്കാന
പാതിരി "ഇന്നല്ലൊ നമ്മുടെ ദൈവത്തിന്നു ഹിന്തുരാ
"ജ്യത്തിൽ വരുവാൻ ഒരു വാതിൽ തുറന്നു; അതിന്നു
"നിത്യം സ്തുതിച്ചു അറിവില്ലാത്ത ജാതികളോടു യേശു
"വെ അറിയിക്കെണം; ഇത്രോളം തുണ നിന്ന് പെ
"രിമ്പടപ്പിന്റെ ഗുണവൃദ്ധിക്കായിട്ടും ഇവിടെ വെ
"ച്ചു നിത്യം പ്രാൎത്ഥിക്കെണം" എന്നു പ്രസംഗിച്ചു.
ആയത് എല്ലാം പെരിമ്പടപ്പു കണ്ടും കേട്ടും അൎത്ഥം
ചോദിച്ചറിഞ്ഞും സന്തോഷിച്ചു; "ഇത ഒക്കയും ന
ല്ലതു തന്നെ" എന്ന കല്പിക്കയും ചെയ്തു.

അതിന്റെ ശേഷം മത്സരിച്ച നായന്മാരുമായി
ഓരൊ ചെറുയുദ്ധങ്ങൾ ഉണ്ടായപ്പൊൾ, താമൂതിരി
ൟ പറങ്കികൾക്ക് ഒരുവട്ടം മാത്രം മുളകുചരക്കു കൊടു
ക്കാതെ വിട്ടയച്ചാൽ, പിന്നെ ഇങ്ങോട്ടു വരികയില്ല
എന്നു വെച്ചു കൊച്ചിക്ക് ചുറ്റുമുള്ള എല്ലാ ദേശങ്ങ
ളിൽനിന്നും മുളകു താൻ വാങ്ങിയും മറ്റവൎക്ക വില്ക്കാ
തെ ആക്കിയും പോന്നതും അല്ലാതെ, കൊച്ചിക്കച്ച
വടക്കാരെയും വശത്താക്കി അവരും പറങ്കികളൊടു
"അയ്യൊ! നിങ്ങളുടെ തീരാത യുദ്ധം നിമിത്തം മുളകു
ഒട്ടും വരുന്നില്ല, ഞങ്ങൾ എന്തു ചെയ്യെണ്ടു" എന്നു
വ്യാജമായി ദു‌ഃഖിച്ചു പറഞ്ഞാറെ, സേനാപതി പ
ശെക എന്ന വീരനെ തൊണികളൊടു കൂടെ പുഴവ
ഴിയായയച്ചു. ആയവൻ പലദിക്കിലും ശൂരത കാട്ടി
കമ്പളം എന്ന ദേശത്തിൽ ഇറങ്ങിയാറെ, നായന്മാർ
കൂവിട്ടു കൊണ്ടു എവിടെനിന്നും വന്നു കൂടി ചെറുത്തു
നിന്നിട്ടും ശത്രു മദ്ധ്യത്തൂടെ കടന്നു നാടു പാഴാക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/47&oldid=181690" എന്ന താളിൽനിന്ന് ശേഖരിച്ചത്