താൾ:CiXIV125b.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൦ —

൨൫ാം൹) കണ്ണനൂരിൽ ഓടി ബ്രീതൊവോടു കാൎയ്യവി
ചാരം തുടങ്ങുകയും ചെയ്തു. പിന്നെ ദിശമ്പ്ര ൫ ൹
"അതാരൂമി വരുന്നു" എന്ന കേൾവി പരന്നപ്പൊൾ
അൾ്മൈദ പടക്ക് ഒരുങ്ങി പായി വിരിച്ചു ഏഴു മല
യോളം ചില കപ്പലൊടു എത്തി ഒരു വെടി വെ
ച്ചശേഷം ഇതു പൊൎത്തുഗൽ കപ്പൽ അല്ലൊ അൾ
ബുകെൎക്ക് എന്ന മഹാ കപ്പിത്താനത്രെ എന്നു കേ
ട്ടു അവരോട് ഒക്കത്തക്ക കണ്ണനൂരിൽ ഓടി കരക്ക
ഇറങ്ങുകയും ചെയ്തു. ഘോഷം ഒന്നും ഇല്ലായ്കയാൽ
അൾബുകെൎക്ക വിഷാദിച്ചു "നിങ്ങൾ രാജ്യാധികാ
രിയെ ഇവ്വണ്ണം തന്നെ കൈകൊള്ളുന്നുവൊ" എ
ന്നു ചോദിച്ചാറെ, "വെണ്ടതില്ല ഇപ്പൊൾ ഭക്ഷണ
ത്തിന്നിരിക്കാവു" എന്നു അൾ്മൈദ പറഞ്ഞു രാജ്യാ
ധികാരികൾ ഇരുവരും ബ്രീതൊവിന്റെ വീട്ടിൽ ചെ
ന്നു അത്താഴം കഴിക്കയും ചെയ്തു. രാജകല്പനപ്രകാരം
നിങ്ങൾക്ക സൎവാധികാരത്തെ എന്നിൽ സമൎപ്പി
പ്പൻ നല്ല ദിവസമേതു എന്നു ചോദിച്ചതിന്നു അ
ൾ്മൈദ നീരസപ്പെട്ടു ഇന്ന ദിവസം എന്നു പറവാ
"നില്ല, ൟ വർഷം തന്നെ നല്ലതു താമൂതിരിയുടെ തു
ണക്കായി മിസ്രീരൂമികളും വരുവാറുണ്ടു ഇപ്പൊൾ
രാജ്യരക്ഷക്ക ശീലമുള്ള വീരനെ കൊണ്ടു തന്നെ
ആവശ്യം" എന്നു കേട്ടാറെ, "എങ്കിലോ രാജകല്പന
കൊണ്ടു എന്തു" എന്നു അൾബുകെൎക്കും "ആയ്ത ഇ
പ്പൊൾ പറ്റുന്നില്ല എന്ന അൾ്മൈദയും ചൊല്ലി"
വാദിച്ചു. അതിന്റെ കാരണം പറയാം: അൾബുകെ
ൎക്കിൽ അസൂയ ഭവിച്ചു ദ്രോഹം വിചാരിച്ച പല കപ്പി
ത്താന്മാരും ഉണ്ടു; അവർ വാക്കിനാലും കത്തിനാലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/104&oldid=181747" എന്ന താളിൽനിന്ന് ശേഖരിച്ചത്