താൾ:CiXIV125b.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൩ —

യിട്ടത് ഒന്നും തൊടാതെ ചേകവൎക്ക് നൽകി, താൻ
ക്ഷൌരം ചെയ്തു കുളിച്ചു പകവീണ്ടതിനാൽ ആശ്വ
സിക്കയും ചെയ്തു.

അന്നു മുതൽ മിസ്രരാജ്യത്തിന്നു ശ്രീത്വം കെട്ടു
പോയി. ൧൫൧൭ രൂമിസുല്ത്താൻ വന്നു അതിനെ പി
ടിച്ചടക്കുകയും ചെയ്തു. ദ്വീപുവാഴിയായ മല്ക്കയാജ
ക്ഷമ അപേക്ഷിച്ചു, കപ്പവും കൊടുത്തു; അപ്രകാരം
ചവൂലിൽ വാഴുന്ന നിജാംശാം മാനുവെൽ രാജാവിന്നു
സമ്മാനം അയച്ചു. ഹൊന്നാവരിലേക്ക് വന്നപ്പോൾ
അൾ്മൈദ തിമ്മൊയയെ കണ്ടില്ല. "അവൻ രായ
"രെ പേടിച്ചു മണ്ടിപ്പോയി എന്നും രായർ ഗോകൎണ്ണ
"ത്തിൽ വന്നു ബ്രാഹ്മണൎക്ക് കൊടുത്തു" എന്നും
കേട്ടു പുറപ്പെട്ടു ഭട്ടക്കളയിൽ വന്നാറെ, രാജാവ് കട
പ്പുറത്തേക്ക വന്നു ജയം നിമിത്തം വാഴ്ത്തി കാഴ്ച വെ
ക്കയും ചെയ്തു. പിന്നെ കണ്ണനൂർ തൂക്കിൽ എത്തി
യപ്പോൾ അൾ്മൈദ "മാപ്പിള്ളമാരുടെ വമ്പു താഴ്ത്തു
വാൻ എന്തു നല്ലൂ" എന്ന വിചാരിച്ചു സുല്ത്താന്റെ
ആളുകളെ ചങ്ങല ഇട്ടു പാൎപ്പിച്ചവരെ പായ്മരങ്ങ
ളിൽ തൂക്കി വിട്ടും തോക്കിന്റെ മുഖത്ത് കെട്ടി വെടി
വെച്ചും അസ്ഥികളെ അറക്കല്ക്കു നേരെ പാറ്റിച്ചും
കൊണ്ടു തന്റെ ജയത്തെയും മനസ്സിന്റെ മ്ലേഛ്ശത
യെയും പ്രസിദ്ധമാക്കി സന്തുഷ്ടിയോടെ കൊച്ചി
യിൽ എത്തുകയും ചെയ്തു. ( മാൎച്ച ൮ാം ൹ )

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/107&oldid=181750" എന്ന താളിൽനിന്ന് ശേഖരിച്ചത്