താൾ:CiXIV125b.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൩ —

രൂപം താമൂതിരിയുടെ മേൽക്കോയ്മക്ക അടങ്ങി പാൎത്തു.
അതുകൊണ്ടു കൊച്ചിയിൽ കച്ചവടം ഒടുങ്ങിപ്പോയി.
മുളകു മുതലായത് വില്പാൻ കോഴിക്കോട്ടു അയക്കേണം
എന്ന കല്പന ഉണ്ടു, കപ്പലോട്ടം ഇനി നസ്രാണി
കൾക്കല്ല ചോനകമാപ്പിള്ളമാൎക്കെ ചെയ്തു നടക്കാവു;
കൊച്ചീത്തമ്പുരാൻ വൃദ്ധനാകയാൽ മുനിവൃത്തി ആ
ശ്രയിച്ചു മതിലകത്തു പാൎത്തു മരിക്കേണം, പുതിയവ
ന്റെ അഭിഷേകത്തിന്നു താമൂതിരിയുടെ കല്പന ആ
വശ്യം. താമൂതിരി നാടു വലം വെക്കുമ്പോൾ, കൊച്ചി
യിൽ ചെന്നു പെരിമ്പടപ്പിലെ നായന്മാരെ കണ്ടു
നിരൂപിച്ചു പടക്കു കൂട്ടിക്കൊണ്ടു പോകും. തിരുമന
സ്സിൽ തോന്നിയാൽ തമ്പുരാനെ മാറ്റുകയും ചെയ്യും.
ഈ വകക്കു നീക്കം വരുത്തുവാൻ ഇതു തന്നെ സമ
യം എന്നു വെച്ചു പെരിമ്പടപ്പു പറങ്കികളോടും മമത
പറയിച്ചു അവരെ ആസ്ഥാനമണ്ഡപത്തിൽ വരു
ത്തി ദ്രവ്യം ഒട്ടും ഇല്ലായ്കയാൽ അവർ കാഴ്ചവെച്ചു;
പവിഴം വെള്ളി സാധനങ്ങൾ മുതലായത് വളരെ
സ്തുതിച്ചു സന്തോഷിച്ചു വാങ്ങി "നിങ്ങൾക്കു ഹിത
മായാൽ കൊച്ചിയിൽ നിത്യം പാൎത്തു കച്ചവടം ചെയ്ത
പോരാം" എന്നു പറഞ്ഞു ചരക്കുകളെ വരുത്തി വള
രെ ഉത്സാഹിക്കയാൽ അവിടെയും കൊടുങ്ങലൂരിലും
൨൦ ദിവസത്തിന്നകം കപ്പലുകൾ പിടിപ്പതു കയറ്റി
തീൎത്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/27&oldid=181669" എന്ന താളിൽനിന്ന് ശേഖരിച്ചത്