താൾ:CiXIV125b.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬൩ —

"൧00 ഭാരം മുളക വെക്കുന്നതല്ലാതെ, ആണ്ടു തോ
"റും ൨000 ഭാരം മുളകു കൊച്ചിവിലക്ക തരേണം. ൬
"എന്നിവ സമ്മതിക്കാഞ്ഞാൽ കൊല്ലരാജ്യത്തിൽ ക
"പ്പലും പടകും എല്ലാം പിടിച്ചടക്കേണം" ഇവ്വണ്ണം
എല്ലാം പെരെറ റാണിയോടു സംഭാഷിച്ചു കൊണ്ടാ
റെ, മരക്കാർ ഇരുവരും വിഘ്നം വരുത്തി "സമ്മതിക്ക
രുത" എന്നു ബോധിപ്പിച്ചു. അതുകൊണ്ടു വളരെ
താമസം വന്നതല്ലാതെ മരക്കാരോടു കോപിച്ചു കൊ
ച്ചിക്കു പോവാൻ കല്പിച്ചു; ഒടുക്കം സന്ധിനിൎണ്ണയ
ത്തിന്നു ആരും ഒപ്പിടാതെ കണ്ടു രണ്ടു പക്ഷിക്കാരും
വാങ്ങി നിന്നു. സ്നേഹവും ദ്വേഷവും ഇല്ലാതെ സ്വ
സ്ഥരായി പാൎക്കയും ചെയ്തു. എങ്കിലും രണ്ടാമതിലും
അഞ്ചാമതിലും നിൎണ്ണയിച്ചത എല്ലാം റാണിമാർ ശി
ക്ഷിക്ക ഭയപ്പെട്ടു തങ്ങളാൽ ആകുംവണ്ണം ഒപ്പിച്ച
കൊടുത്തിരിക്കുന്നു.


൬൨. സിക്വെര നിങ്ങി പോയതു.

സിക്വെര ചെങ്കടലിലും മറ്റും പട കൂടിയതിനാൽ
ഫലം ഏറെ വന്നില്ല; (൫൮) കൃഷ്ണരായർ ആ കാല
ത്തു ആദിൽഖാനോടു പൊരുതു രാച്ചൊൽ ബില്‌ഗാം
മുതലായ പട്ടണങ്ങളെ പിടിച്ചപ്പോൾ, കുതിരക്കച്ചവ
ടത്തെ നന്നെ വൎദ്ധിപ്പിക്കേണ്ടതിന്നു ആ ദേശങ്ങ
ളെ ഗോവയിലുള്ള പറങ്കികൾക്ക്
സമ്മാനം കൊടുത്തു.
സിക്വെര താൻ ഗുജരാത്തിൽ ദീപു കോട്ടയെ പിടി
പ്പാൻ പുറപ്പെട്ടു ആവതൊന്നും കണ്ടതും ഇല്ല. അ
വൻ കാൎയ്യസിദ്ധി വരുത്തുവാൻ സാമർത്ഥ്യം പോരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/167&oldid=181810" എന്ന താളിൽനിന്ന് ശേഖരിച്ചത്