താൾ:CiXIV125b.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬൨ —

൬൧. പട തീൎന്ന വിധം.

കൊച്ചിഗോവൎന്നരുടെ കല്പനയാലെ ചോനക
മരക്കാർ ഇരുവരും പെരെറ എന്ന മന്ത്രിയോടു കൂട
വന്നപ്പോൾ രൊദ്രീഗസ് വളരെ വിഷാദിച്ചു "ൟ
“ചോനകരോടു നമുക്കു കുടിപ്പകയുണ്ടെല്ലൊ, അവ
"രെ മന്ത്രികളെപ്പോലെ നിരപ്പു വരുത്തുവാൻ അയ
ക്കാമൊ" എന്നു സംശയം പറഞ്ഞു. പിന്നെ യുദ്ധ
സമൎപ്പണത്തിന്നു ൟ ആറു എണ്ണം തന്നെ വേണം
"എന്നു കല്പിച്ചു. "൧. കൊല്ലം തോറും വെക്കേണ്ടുന്ന
"മുളകല്ലാതെ തുക്കത്തിൽ കുറപടി കണ്ട ൭൨ ഭാരം കൂ
"ടെ റാണിയവർകൾ ഇങ്ങോട്ടു തരേണം. ൨. പറ
"ങ്കികളിൽനിന്നും നസ്രാണികളിൽനിന്നും കവൎന്നിട്ടു
"ള്ളത എല്ലാം മടക്കി തന്നു കോട്ടയുടെ മതിൽ ഇടി തീ
"ൎത്തു നന്നാക്കെണം. ൩. തോമാപ്പള്ളിയുടെ വരവു
"എല്ലാം ചോനകരുടെ മുതലിയാർ എടുത്തിരിക്കകൊ
ണ്ടു മാപ്പിള്ളപ്പള്ളിയുടെ വകയും മുതലും എല്ലാം ച
ന്ദ്രാദിത്യർ ഉള്ളളവും തോമാപ്പള്ളിക്ക് എഴുതിക്കൊടു
"ക്കെണം. കൊച്ചി കണ്ണുനൂർ മുതലായ ദിക്കുകളിൽ
"നിന്നു വന്നു പടക്കുത്സാഹിച്ച ചോനകരെ പിന്നെ
"എന്നും കൊല്ലത്തിൽ ചേൎത്തു കൊള്ളരുത. ൪. ബാ
"ലപ്പിള്ളക്കുറുപ്പും അവന്റെ ഉടപ്പിറന്നവരും ദ്രോ
"ഹം വിചാരിച്ചതാകകൊണ്ടു കോട്ടയുടെ ഒരു കാതം
"അകലെ പാൎക്കേണ്ടിവരും അവരൊ ശങ്കച്ചേരിക്കാ
"രൊ കോട്ടയുടെ അരികിൽ കാണായി വരികിൽ ആ
"രെങ്കിലും കൊന്നാൽ ദോഷമായി വരികയില്ല. ൫.
"ദ്രോഹത്തിന്റെ പരിഹാരമായി റാണിമാർ ഇരുവരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/166&oldid=181809" എന്ന താളിൽനിന്ന് ശേഖരിച്ചത്