താൾ:CiXIV125b.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬൪ —

ത്തവൻ എങ്കിലും സാധുക്കളോടു കൂട അഹങ്കരിക്ക
യിൽ ഒരു കുറവുണ്ടായില്ല. അതിന്റെ ദൃഷ്ടാന്തം പ
റയാം; കോഴിക്കോട്ടു താമൂതിരിയോടു സന്ധി ഉണ്ടെങ്കി
ലും പെരിമ്പടപ്പൂ അടങ്ങാതെ പുരാണപരിഭവം വീ
"ളുവാൻ ഭാവിച്ചു "നമ്മുടെ സ്വരൂപക്കാർ ഇരുവ
"രും കടവിൽ പൊരുതു മരിക്കയാൽ, നെടീരിപ്പു രാജ
"പുത്രർ മരിച്ചെ മതിയവൂ; കൊച്ചിനാശം പോലെ
"കോഴിക്കോട്ടിലും നടത്തി കുന്നലക്കോനാതിരിയുടെ
"ചിറയിൽ കളിക്കയും വേണം" എന്നിങ്ങിനെ രാജ
ധൎമ്മം അറിയിച്ചു ൫൦,൦൦൦ നായന്മാരുമായി പട തുടങ്ങി
യാറെ, താമൂതിരി ൨ ലക്ഷത്തോടും കൂട ചെന്നു ജയി
ച്ചു. വെള്ളക്കാരുടെ സഹായം എന്നപേ
ക്ഷിച്ചാറെ സന്ധിനിൎണ്ണയം വിചാരിയാതെ ഗൊവ
ൎന്നർ ൩൬ തോക്കുകാരെ തുണപ്പാൻ നിയോഗിച്ചു
അവരാൽ കൊച്ചി രാജാവിന്നു ഓരൊ ജയങ്ങൾ വ
രികയും ചെയ്തു. പിന്നെ ബ്രാഹ്മണർ നീരസപ്പെട്ടു
"ൟ പറങ്കികൾ ഉള്ളെടം ദേവരുടെ കടാക്ഷം ഇല്ല"
എന്നു പറഞ്ഞു നീക്കിച്ചാറെ, താമൂതിരി പണിപ്പെടാ
തെ പെരിമ്പടപ്പിൻ ചേകവരെ വാങ്ങിച്ചു കൊച്ചി
യോളം തള്ളിക്കളകയും ചെയ്തു.

ഇങ്ങിനെ കരമേൽ അതിക്രമിച്ചതല്ലാതെ പറങ്കി
കൾ കടൽവഴിയായി കാണിച്ച സാഹസം എങ്ങി
നെ പറവതു. പട തീൎന്ന ശേഷം പറങ്കിക്കപ്പലുക
ളിൽ മാത്രം ആയുധം വെച്ചില്ല. ചോനകരുടെ പട
വിൽ ഒരായുധം കണ്ടാൽ ഉടനെ പടകും ചരക്കും പി
ടിച്ചു പഠിക്കെ ഉള്ളൂ. പൊൎത്തുഗൽ ചുങ്കസ്ഥാനങ്ങ
ളിൽനിന്നു ഒപ്പിട്ട എഴുത്തു എല്ലാ കപ്പക്കാൎക്കും വേണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/168&oldid=181811" എന്ന താളിൽനിന്ന് ശേഖരിച്ചത്