താൾ:CiXIV125b.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൮ —

പറഞ്ഞു കൂടുമൊ? ചിലർ ഉടനെ കുഞ്ഞിക്കുട്ടികളെ ചേ
ൎത്തുകൊണ്ടു കോഴിക്കോട്ട നിന്ന പുറപ്പെട്ടു പോയി.
നമ്പിയാതിരി താമസം കൂടാതെ, കൊടുങ്ങല്ലൂരിൽവന്നു
അവിടെയുള്ള ചേകവരെ നാട്ടിലെക്ക് വിട്ടയച്ചു,
താൻ വാഗ്ദത്തപ്രകാരം മുളകു വെച്ചു കൊടുപ്പാൻ തു
ടങ്ങുകയും ചെയ്തു.

അപ്പൊൾ കച്ചവടത്തിന്നും ക്രിസ്തമാൎഗ്ഗത്തെ അ
റിയിക്കുന്നതിന്നും നല്ല പാങ്ങുണ്ടായതു നിമിത്തം
പൊൎത്തുഗീസർ പലരും സന്തോഷിക്കുമ്പൊൾ ത
ന്നെ എല്ലാം അബദ്ധമായി പോയി. ഒരു രാത്രിയിൽ
മുളകു കയറ്റിയ ഒരു തൊണി പൊൎത്തുഗൽ പടകി
നോടു സമീപിച്ചപ്പൊൾ, ഇങ്ങു വരുവിൻ മുളകു എ
ല്ലാം ഇങ്ങു വേണം എന്നു വിളിച്ചതിന്ന് മലയാളി
കൾ അങ്ങിനെയല്ല ഇതു കൊടുങ്ങല്ലൂരിലെക്ക് എ
ത്തിക്കേണ്ടുന്ന ചരക്കാകുന്നു എന്നുത്തരം പറഞ്ഞു
തണ്ടുവലിച്ചോടിയാറെ, പൊൎത്തുഗീസർ ഇതു കളവു
എന്ന നിരൂപിച്ചു കലശൽ തുടൎന്നു തോണി പിടിച്ചു
ഒരാളെ കൊല്ലുകയും ചെയ്തു.

പലൎക്കും മുറി ഏറ്റിരിക്കുന്നു എന്നും ആറാൾ മ
രിച്ചു എന്നും ചില പറങ്കി ഗ്രന്ധങ്ങളിൽ കാണുന്നു.
അതിന്നു താമൂതിരി ഉത്തരം ചോദിച്ചപ്പൊൾ പറങ്കി
കൾ നാണത്തെ മറച്ചു അഹങ്കരിച്ചു നമ്പിയാതിരി
സ്നേഹരക്ഷക്കായി എത്ര ഉത്സാഹിച്ചിട്ടും താമൂതിരി "ൟ
"പറങ്കികളെ വിശ്വസിച്ചു കൂടാ" എന്ന് വെച്ചു പ
ടക്ക് പിന്നെയും വട്ടം കൂട്ടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/52&oldid=181695" എന്ന താളിൽനിന്ന് ശേഖരിച്ചത്