താൾ:CiXIV125b.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧ ൬ ൧ —

ന്തിയ്യതി കുമാരിരാജ്ഞിയും കൊല്ലക്കോട്ടക്ക ഒരാളെ
അയച്ചു അത ആർ എന്നാൽ കൊച്ചിക്കാളി എന്ന
പേരോടെ പ്രസിദ്ധിയുള്ളോരു ക്രിസ്ത്യാനിച്ചി ത
ന്നെ. ആയവൾ റാണിയുടെ കല്പനയാലെ രൊദ്രീ
ഗ്രസ്സിൻ കാൽ പിടിച്ചു അഭയം ചോദിച്ചു "കൊല്ല
"ത്ത റാണിക്കെ ഇങ്ങിനെ നടത്തുവാൻ തോന്നിട്ടുള്ളു.
"എനിക്ക് അത് സങ്കടം തന്നെ. ഇനി കൊറ്റു മുത
"ലായത വേണം എങ്കിൽ ഞാൻ ഉടനെ തരാം; സക
ലവും നിങ്ങളുടെ ഇഷ്ടം പോലെ" എന്നുണൎത്തിച്ച
പ്പോൾ, "ഞാൻ പിള്ളമാരിൽ ഒരു പ്രധാനിയെ ക
ണ്ടല്ലാതെ പ്രമാണിക്കയില്ല" എന്നു കപ്പിത്താൻ ഉ
ത്തരം പറഞ്ഞു, അതുകൊണ്ടു പിറ്റെ ദിവസം രാത്രി
യിൽ ചാണൈപ്പിള്ള കോട്ടയിൽ വന്നു വളരെ കൊ
"റ്റും കാഴ്ചയും കൊണ്ടുക്കൊടുത്തു "ഞങ്ങൾക്ക നിങ്ങ
"ളെ വാക്കു തന്നെ പ്രമാണം; കൊല്ലത്തു രാജ്ഞി
"യൊ നിങ്ങളെ ദ്വേഷിച്ചു നിരപ്പു വരുത്തുവാൻ
"കൊച്ചിക്ക എഴുതി അയച്ചിരിക്കുന്നു. അവളെ വിചാ
"രിക്കുന്നത എന്തിന്നു" എന്നിങ്ങിനെ വളരെ മുഖ
സ്തുതി പറഞ്ഞാറെ, രൊദ്രീഗസ്സ് അവനുമായി സ
ന്ധിച്ചു. കുമാരിറാണിയുടെ അടിമകളായ പടജ്ജനം
എല്ലാം യാത്ര ആകയും ചെയ്തു. ശേഷം റാണിയുടെ
കല്പനയാലെ അവിടത്തെ മുക്കവർ പുലൎച്ച തോറും
മീൻ പിടിച്ചു സമ്മാനമായി കോട്ടക്ക് കൊണ്ടുപോക
യും ചെയ്തു. ആയത എല്ലാം കണ്ടു വിചാരിച്ചു കൊ
ല്ലത്തു റാണിയും പാളയത്തെ പിൻവാങ്ങിച്ചു പട
യെല്ലാം നിറുത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/165&oldid=181808" എന്ന താളിൽനിന്ന് ശേഖരിച്ചത്