താൾ:CiXIV125b.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൯ —

തുടങ്ങി കണ്ണനൂർ, കൊച്ചി, കൊല്ലം ഇങ്ങിനെ അ
ഞ്ചുദ്വീപോടു കൂടെ ൪ കോട്ടകളെ കെട്ടിയതിന്റെ
ശേഷം അത്രെ. പിസൊരയി (രാജസ്ഥാനത്തുള്ള
വൻ) എന്ന പേർ ധരിപ്പാൻ അനുവാദം ഉണ്ടായി
രുന്നു; അഞ്ചുദീപിൽ മണ്ണ കിളക്കുമ്പൊൾ, ക്രൂശ
ടയാളമുള്ള കല്ലുകൾ കണ്ടു കിട്ടിയതിനാൽ, പണ്ടു ഇ
വിടെയും ക്രിസ്തവിശ്വാസികൾ ഉണ്ടായിരുന്നു എ
ന്നു പറങ്കികൾക്ക തൊന്നി. പിന്നെ അൾ്മൈദ കൊ
ങ്കണതീരത്തുള്ള മുസല്മാൻ കപ്പലുകളെ ഓടിച്ചും പി
ടിച്ചും കൊണ്ടിരിക്കുമ്പൊൾ, അടുക്കെ ഉള്ള രാജാക്ക
ന്മാർ ഭയപ്പെട്ടു, വളരെ സ്നേഹവും ബഹുമാനവും
കാട്ടികൊണ്ടിരുന്നു. അഞ്ചുദ്വീപിന്റെ എതിരെ ഹ
ള്ളിഗംഗയുടെ അഴിമുഖം ഉണ്ടു. ആ നദി തന്നെ
മുസല്മാനരുടെ ദക്ഷിണ രാജ്യത്തിന്നും ആനഗുന്തി
രായരുടെ ഭൂമിക്കും അതിരായിരുന്നു. അഴിമുഖത്തു ത
ന്നെ ചിന്താക്കോല (ചിന്താക്കൊട, ചിന്താപൂർ) കു
ന്നും കോട്ടയും ഉണ്ടു. ആയതിനെ ഗോവയിൽ വാഴു
ന്ന സബായി വളരെഉറപ്പിച്ചപ്പോൾ, നരസിംഹ
രായരുടെ ഇടവാഴ്ചക്കാരനായ മേൽരാവും കടല്പിടി
ക്കാർ പ്രമാണിയായ തിമ്മോയ്യയും അതിനെ പിടിപ്പാ
ൻ ഭാവിച്ചു മുസല്മാനരോടു ആവതില്ല എന്നു കണ്ടു
ഉടനെ അൾ്മൈദയെ അഭയം പ്രാപിച്ചു "കാലത്താ
"ലെ ൪൦൦൦ ബ്രാഹൻ കപ്പം തരാം നിങ്ങൾ അത്രെ
"ഇങ്ങെ അതിരിനെ രക്ഷിക്കേണം എന്ന അപേ
ക്ഷിച്ചു. അതുകൊണ്ടു അൾ്മൈദ ഹൊന്നാവര വാഴി
യായ മേൽരാവിന്നായി ചാതിക്കാരം പിടിച്ചു സമാ
ധാനം വരുത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/73&oldid=181716" എന്ന താളിൽനിന്ന് ശേഖരിച്ചത്