താൾ:CiXIV125b.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൭ —

൪൪. അൾബുകെൎക്ക ഉണ്ണിരാമ കൊ
യില്ക്കു വാഴ്ച ഉറപ്പിച്ചതു. (തീൎച്ച)


ചില ദിവസം കഴിഞ്ഞാറെ ദൂരത്ത ഒരു തോണി
യിൽ പെരിങ്കുട കണ്ടു ഇതു പക്ഷെ അനന്ത്രവൻ
എന്നു വിചാരിച്ചു പടവുകളെ നിയോഗിച്ചു പിൻ
തുടൎന്നു എത്തി പിടികൂടിയപ്പൊൾ, അനന്ത്രവൻ അ
ല്ല പള്ളിപുറത്ത പ്രഭു എന്നു കണ്ടു അവനോട് ചോ
ദിച്ചാറെ, പെരിമ്പടപ്പ അനന്ത്രവൻ മങ്ങാട്ടു കമ്മളും
പറവൂർ നമ്പിയാരുമായി ഇപ്പൊൾ വൈപ്പിക്ഷേ
ത്രത്തിൽ തന്നെ ഉണ്ടെന്നും ആ നമ്പ്യാർ ഉണ്ണിരാ
മകോയിലെ കണ്ടു പറവാൻ വളരെ ആഗ്രഹിക്കുന്നു
എന്നും കേട്ടു മൂപ്പൻ തടുത്തു "നിങ്ങൾ ആരും കൊച്ചി
"ക്ക പോകരുത ബ്രാഹ്മണരുടെ കൌശലം വേണ്ടു
"വോളം അറിയാം" എന്നു കടുകട ചൊല്ലി പുഴകളിൽ
ആരെയും കടത്താതെ ഇരിപ്പാൻ പടയാളികളോടു വള
രെ കല്പിക്കയും ചെയ്തു. നമ്പിയാർ കാണ്മാൻ വ
രുന്നപ്രകാരം പെരിമ്പടപ്പു കേട്ടപ്പൊൾ വളരെ വ
ലഞ്ഞു കണ്ടക്കോരുമന്ത്രിയെ മൂപ്പന്നരികിലേക്ക് അ
യച്ചു നമ്പിയാരിൽ ഞങ്ങൾക്ക് വളരെ മമതയുണ്ടു
താമസം വിനാ കടത്തി അയക്കേണ്ടതിന്നു വളരെ
അപേക്ഷിക്കുന്നു എന്നു ചൊല്ലി വിട്ടു അതു കേട്ടു
(നൂനോ) പറഞ്ഞു "നിങ്ങളുടെ ഇഷ്ടംപോലെ ആക
ട്ടെ എങ്കിലും രാജ്യത്യാഗം ചെയ്‌വാൻ പെരിമ്പടപ്പിന്നു
കൂടെ തോന്നിയാലും നമ്മുടെ രാജാധികാരിയെ അ
റിയിക്കും മുമ്പെ ചെയ്യരുത. അവരെ നിൎബന്ധിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/121&oldid=181764" എന്ന താളിൽനിന്ന് ശേഖരിച്ചത്