താൾ:CiXIV125b.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൮ —

രാജ്യഭാരം ചെയ്യിപ്പാൻ തന്നെ ഇദ്ദേഹവും മതി" എ
ന്നു കേട്ടാറെയും നമ്പിയാരെ കൊച്ചിക്ക അയക്കേ
ണം എന്ന കണ്ടക്കോരു പിന്നെയും മുട്ടിച്ചുപോന്നു
അതുകൊണ്ടു നൂനൊ അവനെ ജാമ്യമാക്കി പാൎപ്പി
ച്ചു നമ്പിയാരെ ഘോഷത്തോടല്ല അല്പം കുറയ ച
ങ്ങാതത്തോടും കൂട നഗരത്തിലേക്കയച്ചു അൾബു
കെൎക്കെ വരുത്തുവാൻ കണ്ണനൂരിലേക്ക് എഴുതി പുഴ
യുദ്ധം തുടൎന്നു അതിർ രക്ഷിക്കയും ചെയ്തു, മാറ്റാ
നോടു കരമെൽ ഏല്പാൻ അന്നു പറങ്കിക്ക് ആൾ
പോരാഞ്ഞതെ ഉള്ളൂ.

അൾബുകെൎക്ക കൊച്ചിയിൽ എത്തിയപ്പൊൾ,
പെരിമ്പടപ്പു വന്നു അഭയം ചോദിച്ചു അൾബുകെ
ൎക്ക മന്ദഹാസത്തോടെ അവനൊടു ആശ്വാസം പറ
ഞ്ഞു മനസ്സുറപ്പിച്ചു പിന്നെ [സപ്ത. ൨൨] വൈപ്പി
ലെക്ക് ഓടി താമൂതിരിയുടെ പടയെ ജയിച്ചു നീക്കി
മടങ്ങി വന്നനാൾ പെരിമ്പടപ്പു കരഞ്ഞു "ബ്രാഹ്മ
"ണർ ഒക്കത്തക്ക വന്നു എനിക്ക ജയം ലഭിച്ചാലും
"അവകാശന്യായം ഒട്ടും ഇല്ല എന്നുണൎത്തിക്കയാൽ
വിഷാദം മുഴുത്തു വന്നു എന്നു കേൾപ്പിച്ചു "ൟ ഭാര
"തത്തിൽ ബ്രാഹ്മണ മൊഴിക്കല്ല അന്യരുടെ കയ്യൂക്കി
"ന്ന തന്നെ ഇനി വാഴുവാൻ അവകാശം; പൊൎത്തു
"ഗൽ രാജാവിൻ തിരുമനസ്സിൽ ആശ്രയിച്ചു കൊ
"ൾക അവർ കൈ വിടുകയില്ല" എന്നു ചൊല്ലി മനഃ
പ്രസാദം വരുത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/122&oldid=181765" എന്ന താളിൽനിന്ന് ശേഖരിച്ചത്