താൾ:CiXIV125b.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൨ —

നയുടെ ദിവസം പറങ്കികൾക്ക അന്നു മുതൽ എത്ര
യും ശ്രീത്വമുള്ള നാൾ യുദ്ധം സമപ്പിൎച്ചതിന്റെ ശേ
ഷമത്രെ തിമൊയ്യ എത്തിയതു: അൾബുകെൎക്കിന്ന
സന്തോഷമായി തോന്നി ക്രിസ്ത്യാനരുടെ വീൎയ്യത്താ
ലെ ജയം വന്നെതെ ഉള്ളൂ എന്നു തെളിഞ്ഞു വരിക
യും ചെയ്തു. പട്ടണം പിടിച്ചശേഷം കൃഷ്ണരായരു
ടെ മന്ത്രികൾ വന്നു ബ്രാഹ്മണരെ രക്ഷിച്ചു വെക്കേ
ണ്ടതിന്നു വളരെ പറഞ്ഞപ്പോൾ, അൾബുകെൎക്ക
രായരെ മാനിച്ചു ബ്രാഹ്മണർ മുതലായ ചതുൎവ്വൎണ്ണ
ക്കാരെ ഭേദം കൂടാതെ പരിപാലിച്ചു മാപ്പിള്ളമാരെ മാ
ത്രം പട്ടണത്തിൽനിന്നു നീക്കുവാൻ നിശ്ചയിച്ചു.
അവരും വേഗത്തിൽ ഓടി പോയാറെ, അൾബുകെ
ൎക്ക പടയാളികളെ വഴിയെ അയച്ചു "മാപ്പിള്ളമാരു
ടെ കന്യകമാരെ പിടിച്ചു കൊണ്ടുവരേണ്ടതിന്നു" നി
യോഗിച്ചു. അവർ ൧൫൦തോളം പെങ്കുട്ടികളെ ചേ
ൎത്തു കൊണ്ടു വന്നപ്പൊൾ, അൾബുകെൎക്ക അവരെ
തന്റെ പുത്രിമാരെന്നു വിളിച്ചു സ്നാനം ഏല്പിച്ചു വീ
രന്മാരെ കൊണ്ടു വേൾപ്പിച്ചു; അവൎക്ക ജന്മങ്ങളെ
"വിഭാഗിച്ചു കൊടുത്തു. "നികുതി കൊടുക്കെണ്ടതു ഹി
"ന്തുക്കൾ മാത്രം ആജന്മികളായ പറങ്കികൾ പടച്ചെക
"ത്തിന്നു ഒരുങ്ങിയിരിക്കേണം" ശേഷം മാപ്പിള്ളമാ
രുടെ ധനം എല്ലാം ജപ്തി ചെയ്കയാൽ കോട്ട ഉറപ്പി
പ്പാനും പള്ളികളെ കെട്ടി പട്ടണത്തെ അലങ്കരിച്ചു
വൎദ്ധിപ്പിപ്പാനും കോപ്പു വേണ്ടുവോളം കിട്ടി, മതിലി
ന്നായി കുഴിക്കുമ്പോൾ ചെമ്പാലുള്ള ഒരു ക്രൂശ കാ
ണായി വന്നു എന്നു കേൾക്കുന്നു. ആയത് ൟ ദേശ
ത്തും പണ്ടു ക്രിസ്തുമാർഗ്ഗം പരന്നിരുന്നു എന്നുള്ളതിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/126&oldid=181769" എന്ന താളിൽനിന്ന് ശേഖരിച്ചത്