താൾ:CiXIV125b.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൩ —

ദൃഷ്ടാന്തമാകയാൽ, പറങ്കികൾക്ക് വളരെ സന്തോ
മുണ്ടായി. അവർ അതിനെ പുതിയ പള്ളിയിൽ
സ്ഥാപിച്ചതിന്റെ ശേഷം പൊൎത്തുഗൽ രാജാവി
ന്നും അവൻ ലെയൊ പാപ്പാവിന്നും കാഴ്ചയായി അ
യക്കയും ചെയ്തു. അന്നു മുതൽ പറങ്കികൾക്ക് മലയാ
ളത്തിൽ അല്ല ഗോവയിൽ തന്നെ പ്രധാന സ്ഥാന
മായതു. അതു കേരളത്തിനു വടക്കെ ദേശം ആക
യാൽ അതിന്റെ വിവരം ചുരുക്കി പറഞ്ഞതെ ഉള്ളൂ.
മേലാൽ വൎത്തമാനത്തിൽനിന്നും കേരളത്തെ തൊട്ടു
ള്ള അംശങ്ങളെ മാത്രം എടുത്തു പറയും. ഇങ്ങിനെ
പറങ്കികൾ കേരളത്തിൽ വന്നു വ്യാപരിച്ചിട്ടു ൧൨ാം
ആണ്ടിൽ അവൎക്കു സ്ഥിരമുള്ള വാസം കിട്ടിയതു
അൾബുകെൎക്കിന്റെ ബുദ്ധിവിശേഷത്താൽ സംഭ
വിച്ചിരിക്കുന്നു. അൾ്മൈദ മുതലായവർ മുളക് തുട
ങ്ങിയ കച്ചോടങ്ങളിലെ ലാഭങ്ങളെ കരുതിക്കൊണ്ടിരി
ക്കെ അൾബുകെൎക്ക കണ്ടു നിശ്ചയിച്ചതു "ഇവിടെ
"പറങ്കികൾ കുടിയേറി പാൎക്കെണം കപ്പൽ ബലം
"കൊണ്ടു സമുദ്രം വാഴുന്നതു പോരാ; യുദ്ധങ്ങളുണ്ടാ
"യാൽ മതിയാകുന്ന പട്ടാളം ഇക്കരയിൽ തന്നെ ചേ
"ൎപ്പാൻ സംഗതി വരെണം അതിന്നായി പടജ്ജന
"ങ്ങൾ നാട്ടുകാരത്തികളെ വിവാഹം ചെയ്തു. പുത്ര
"സമ്പത്തുണ്ടാക്കി ക്രിസ്ത്യാന സമൂഹത്തെ വൎദ്ധിപ്പി
ച്ചു പോരേണ്ടതാകുന്നു" എന്നിങ്ങനെ ആലോചി
ച്ചതു പലരും വിരോധിച്ചിട്ടും അവൻ ബുദ്ധിയോടും
സ്ഥിരതയോടും നടത്തുകയാൽ, ൟ ഖണ്ഡത്തിലുള്ള
പൊൎത്തുഗൽ അധികാരത്തിന്നു കാരണഭൂതനായി ചമ
ഞ്ഞു. അങ്ങിനെ എല്ലാം ഉത്സാഹിച്ചു പോരു


11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/127&oldid=181770" എന്ന താളിൽനിന്ന് ശേഖരിച്ചത്