താൾ:CiXIV125b.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൧ —

ആശാഭഗ്നനായി മടങ്ങി താമൂതിരിയെ കണ്ടു വിധി
ബലം ഉണൎത്തിച്ചു മരണ പൎയ്യന്തം ഏറനാട്ടിൽ ചെ
കം എടുത്തു പാൎക്കയും ചെയ്തു. "ൟ ഭാഗത്ത് ഇനി പട
"യില്ല എന്നു കണ്ടാറെ, നൂനോ താനും മറ്റും പല
വീരന്മാരും ബദ്ധപ്പെട്ടു കണ്ണനൂരിലേക്ക് യാത്രയാ
യി കൊങ്കണയുദ്ധത്തിന്നായി അൾബുകെൎക്ക അ
നുസരിച്ചു പുറപ്പെടുകയും ചെയ്തു. (ഒക്തൊമ്പ്ര.)


൪൬, ഗോവാ നഗരത്തെ
പിന്നെയും പിടിച്ചതു.


അനന്തരം അൾബുകെൎക്ക ബലങ്ങളോടു കൂട
പുറപ്പെട്ടു ഹൊന്നാവരിൽ എത്തിയാറെ, തിമ്മൊയ
അന്നു തന്നെ ഗെൎസ്സോപ്പ രാജ്ഞിയുടെ പുത്രിയെ
വേൾക്കുന്നത് കണ്ടു "ഗോവയുടെ നേരെ വരുമൊ"
എന്നു ചോദിച്ചു കല്യാണം കഴിഞ്ഞ ഉടനെ വരാം"
എന്നു പ്രഭു പറഞ്ഞു, ൩ കപ്പലും മാധവരാവ് എന്ന
വീരനെയും കൂട അയച്ചു; താൻ പിൻ ചെൽവാൻ ക
യ്യേറ്റു; "അദിൽഖാൻ ഗോവയിൽ തന്നെയൊ" എ
ന്നു ചോദിച്ചതിന്നു അല്ല കൃഷ്ണരായർ തരക്കോലെ
കൊള്ളെ പട കൂടിയത് തടുപ്പാനായി അദിൽഖാൻ
പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടാറെ, അൾബുകെൎക്ക
സന്തോഷിച്ചു അവൻ മടങ്ങിവരും മുമ്പെ ഗോവ
യെ പിടിക്കേണം എന്നു കണ്ടു താമസം കൂടാതെ അ
തിന്റെ നേരെ ഓടി ൧൫൧൦ ൧൫ നവമ്പ്ര ൬ മണി
നേരം യുദ്ധം ചെയ്തു കയറി ജയിച്ചു, പുതിയ കോട്ട
യെ അടക്കുകയും ചെയ്തു. ഇതു പുണ്യവതീ കഥരീ


11

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/125&oldid=181768" എന്ന താളിൽനിന്ന് ശേഖരിച്ചത്