താൾ:CiXIV125b.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൦ —

അയച്ചു കോലത്തിരിയെയും വശീകരിപ്പാൻ നോക്കി
എങ്കിലും അൾബുകെൎക്ക പ്രത്യുല്പന്ന മനസ്സു വേണ്ടു
വോളം കാട്ടി നയംകൊണ്ടും ഭയംകൊണ്ടും പറങ്കിക
ളെ അമൎത്തു വീൎയ്യപ്രഭാവത്താൽ മഹാലോകരെയും
വശീകരിച്ചു കോലത്തിരിയുടെ മന്ത്രിയായ ചേണി
ച്ചേരികുറുപ്പോടു സ്നേഹം ഉറപ്പിച്ചു അവനും ൩൦൦നാ
യരുമായി കൊങ്കണത്തിൽ ഓടുവാൻ ഒരുങ്ങി പറങ്കി
കൾക്കു ധൈൎയ്യം വരുത്തുകയും ചെയ്തു.

കൊച്ചിയിൽ നൂനോ മൂപ്പൻ രാപ്പകൽ അതിർ
കാത്തു കൊണ്ടിരിക്കുമ്പോൾ മൂത്ത അവകാശി ഒരി
ക്കൽ തോണിയിൽ കയറി കൊച്ചിക്ക് പതുക്കെ ചെ
ല്ലുവാൻ മനസ്സായപ്രകാരം ഗ്രഹിച്ചു സൂക്ഷിച്ചു പാ
ൎത്തു. ഒരു നാൾ രാത്രിയിൽ ൪ ഓടം എത്രയും വേഗ
ത്തിൽ തണ്ടു വലിച്ചു വിരഞ്ഞു ചെല്ലുന്നത ഒറ്റുകാർ
അറിയിച്ചാറെ, നൂനൊ താൻ പിന്തുടൎന്നു എത്തി,
പൊരുതു ഓടങ്ങളെ പിടിച്ചു കയറുകയും ചെയ്തു, അ
കത്തു നോക്കിയപ്പോൾ, അവകാശി ഇല്ല, അവൻ
ഒരു ചെറു തോണിയിൽ കയറി കയ്യാൽ തുഴന്നു തെ
റ്റി പോയിരുന്നു. വെങ്കൊറ്റക്കുട ആനക്കൊമ്പാൽ
കാഹളം പെരിമ്പറ പൊൻപുടവ മുതലായ രാജവി
രുതുകൾ പലതും ഓടങ്ങളിൽ കിട്ടിയതു നൂനൊ പെ
രിമ്പടപ്പിന്നയച്ചു, കാഴ്ച വെപ്പിച്ചപ്പൊൾ അവൻ
വളരെ പ്രസാദിച്ചു. ഇനി ശങ്കയൊന്നും ഇല്ല എന്നു
റച്ചു സുഖിച്ചു വാണു. കേരളത്തിൽ തമ്പ്രാക്കന്മാർ
വയസ്സു ചെന്നാൽ ക്ഷേത്രം പുക്കു സന്യാസം ദീ
ക്ഷിക്കുന്ന മൎയ്യാദ അന്നു മുതൽ ക്രമത്താലെ ക്ഷ
യിച്ചുപോയി എന്നു തോന്നുന്നു. അവകാശിയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/124&oldid=181767" എന്ന താളിൽനിന്ന് ശേഖരിച്ചത്