താൾ:CiXIV125b.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൧ —

പിന്നെ ഈഴത്തോടും ഇടപാട ഉണ്ടാക്കേണം
എന്നു വെച്ചു സുവാരസ് (൧൫൧൮ സെപ്ത.) താൻ
കുളമ്പു തുറമുഖത്തിൽ ഓടി രാജാവെ ചെന്നു കണ്ടാ
"റെ, രാജാവ് വളരെ മാനിച്ചു "നിങ്ങൾ കൊച്ചിയിൽ
ചെയ്ത പ്രകാരം എല്ലാം ഇവിടെയും ചെയ്തു, എങ്കിൽ
കൊള്ളാം" എന്നു പറഞ്ഞു. എന്നാൽ "നിങ്ങളുടെ
രക്ഷക്കായി ഇവിടെ കോട്ട കെട്ടി വ്യാപാരം നട
ത്താം എന്നു പറഞ്ഞപ്പോൾ, രാജാവ് സമ്മതിച്ചു
അടിസ്ഥാനം ഇട്ടു തുടങ്ങിയാറെ, കോഴിക്കോട്ടു മാപ്പി
ള്ളമാർ ചെന്നു "ഇതു തന്നെ നിങ്ങൾക്ക് നാശമായി
തീരും" എന്നും മറ്റും ഉണർത്തിക്കയാൽ, രാജാവിന്റെ
മനസ്സു ഭേദിച്ചു അവൻ ചോനകരോടു വലിയ ഇ
രുമ്പു തോക്കുകളെ മേടിക്കയും ചെയ്തു. അതിനാൽ
പs ഉണ്ടായാറെ, പറങ്കി ജയിച്ചു രാജാവ് അഭയം
ചോദിക്കയും ചെയ്തു. "ഇനി കാലത്താലെ ൬ ആന
യും ൩൦൦ ഭാരം കറുപ്പയും ൧൨ രത്ന മോതിരവും കപ്പ
മായി വെക്കാവു" എന്നിണങ്ങിയ ശേഷം പറങ്കി
കൾ ഒരു കോട്ടതീർത്തു സില‌്വെർ കപ്പിത്താൻ അതിൽ
കാൎയ്യക്കാരനായി പാൎക്കയും ചെയ്തു. ശേഷം സുവാ
രസിന്നു കല്പിച്ചിട്ടുള്ള മൂവാണ്ടു കഴിഞ്ഞപ്പോൾ, ലൊ
പെസ്, സിക‌്വെര അവന്റെ അനന്ത്രവനായി
ഗോവയിൽ എത്തി സുവാരസ് കൊച്ചിയിൽനിന്നു
പൊൎത്തുഗലിലേക്ക് യാത്രയാകയും ചെയ്തു. (൧൫൧൮
ദിശമ്പ്ര.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/155&oldid=181798" എന്ന താളിൽനിന്ന് ശേഖരിച്ചത്