താൾ:CiXIV125b.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൦ —

൫ ൫. സുവാരസ് ദ്വീപുകളിൽ
നടത്തിയത.

മാലിലെ സങ്കടങ്ങളെ അൾബുകെൎക്ക തീൎത്ത
പ്രകാരം മീത്തൽ പറഞ്ഞുവല്ലൊ (൪൮) അവന്റെ
മരണത്തിൽ പിന്നെ ഓരൊ പറങ്കി ക്കപ്പിത്താന്മാർ
ബോധിച്ചപോലെ അതിക്രമങ്ങളെ ചെയ്കയാൽ, ബ
ങ്കാളരാജാവും മാലിൽ തമ്പുരാനും പറങ്കികളെ ആട്ടേ
ണ്ടി വന്നു. അതു കൊണ്ടു ആ ദ്വീപുകളോടു കച്ച
വടം അറ്റു ഒടുങ്ങിയപ്പോൾ സുവാരസ് വിചാരിച്ചു
സില‌്വെർ കപ്പിത്താനെ നിയോഗിച്ചു, ആയവൻ
൪ കപ്പലുമായി ഓടി (൧൫൧൮ ഫെബ്രു.) മാലിൽ എ
ത്തിയാറെ, രാജാവു കടപ്പുറത്തു എതിരെ വന്നു വള
രെ മാനിച്ചു ദ്വീപുകൾ എല്ലാം പറങ്കികളിൽ ഭരമേ
ല്പിച്ചു "ഞങ്ങൾ മാനുവേലിന്റെ നിഴലാശ്രയിച്ച
ത്രെ വാഴുകെയുള്ളു" എന്നു ചൊല്ലി സഖ്യം കഴിക്ക
യും ചെയ്തു. "ഇനി അമ്പരും കയറ്റം വില്പാനുള്ളതു
എല്ലാം പൊൎത്തുഗലിന്നു കൊടുപ്പാൻ തക്കവണ്ണം" നി
ശ്ചയിച്ചപ്പോൾ, അവിടെയും പാണ്ടിശാല എടുപ്പി
ച്ചു വ്യാപാരി മൂപ്പരെ പാൎപ്പിക്കയും ചെയ്തു. അക്കാ
ലം ദ്വീപുകാർ മിക്കവാറും വിഗ്രഹാരാധനക്കാരത്രെ.
മാലിലും കന്തയൂസിലും മാത്രം ചോനകരെ അധികം
കണ്ടിരിക്കുന്നു. പടക്ക ഒട്ടും ബലമില്ല ആയുധങ്ങളും
ഇല്ല, ഒടിയും മാരണവും വളരെ നടപ്പാകുന്നു എന്നു
കേട്ടിരിക്കുന്നു. അനന്തരം സില‌്വെർ ബങ്കാളത്തും
ഓടി അതിലെ രാജാവിൻ ഇണക്കം വരുത്തുവാൻ
കഴിഞ്ഞില്ല താനും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/154&oldid=181797" എന്ന താളിൽനിന്ന് ശേഖരിച്ചത്