താൾ:CiXIV125b.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൫ —

എന്നിങ്ങിനെ ഉള്ള പുതുമകൾ എല്ലാം കേട്ടാറെ, ക
ബ്രാൽ സന്തോഷിച്ചു, അവരെ കൂട്ടി കൊണ്ടു പോ
വാൻ നിശ്ചയിക്കയും ചെയ്തു.

൧൦. നോവ കപ്പിത്താൻ കോഴി
ക്കോട്ടും കൊച്ചിയിലും വ്യാപരിച്ചതു.

കബ്രാൽ * കണ്ണൂരിൽ ചരക്കു കരേറ്റി പൊൎത്തു
ഗലിൽ എത്തി, ൨ മാസം കഴിഞ്ഞാറെ, നൊവക്കപ്പി
ത്താൻ ൪ കപ്പലോടു കൂടെ കണ്ണനൂരിൽ എത്തിയ
പ്പോൾ കോയപക്കി ഒളിപ്പിച്ച ഒരു പറങ്കി കോഴി
ക്കോട്ടനിന്ന വന്നു വസ്തുത പറഞ്ഞാറെ, നൊവ ഉ
ടനെ തെക്കോട്ടു ഓടി കോഴിക്കോട്ടിൽ കണ്ട കപ്പൽ
വെടി വെച്ചു തകൎത്തു പെരിമ്പടപ്പെ കാണുകയും
ചെയ്തു. "കബ്രാൽ എന്റെ നായന്മാരെ കല്പന



*അവൻ കൂട്ടികൊണ്ടു പോയ രണ്ടു നസ്രാണികളിൽ ഒരുവൻ
ലിസ്ബൊൻ നഗരത്തിൽ വെച്ചു മരിച്ചു. മറ്റെവൻ യൂരോപയിൽ പാ
ൎത്തു, പല ദിക്കിലും സഞ്ചരിച്ചു രോമപുരിയെയും കണ്ടു, ഹിന്തുവൎത്തമാ
നങ്ങളെ അറിയിപ്പാൻ ഒരു ചെറിയ പുസ്തകം തീൎത്തു. അതിൽ പറഞ്ഞ
വിശേഷങ്ങളിൽ ഒന്നിതു: പണ്ടു മഹാ ചീനത്തിൽനിന്നു കപ്പൽ മല
യാളത്തിൽ നിത്യം വരുവാറുണ്ടു, അപ്പോൾ ചീനത്തിൽ ഉള്ള തരീസാ
സഭക്കാർ പട്ടു, തുത്ഥനാകം, ൟയം, കസ്തൂരി മുതലായത കൊണ്ടുവന്നു
ഇവിടെ ഇറക്കി വ്യാപാരം ചെയ്യും; എങ്കിലും താമൂതിരി ചോനകമാ
പ്പിള്ളമാരെ ആശ്രയിച്ചു അവൎക്ക് അപ്രിയം കാട്ടിയപ്പോൾ, അവർ ന
ങ്കൂരം എടുത്തു പോയി, കുറയക്കാലം കഴിഞ്ഞാറെ, പിന്നെയും സന്നാ
ഹങ്ങളോടു കൂടെ വന്നു കോഴിക്കോട്ടിൽ വളരെ നാശം ചെയ്തു; അന്നു
മുതൽ അവർ ഇങ്ങോട്ടു മടങ്ങി വന്നില്ല; ചോഴമണ്ഡലത്തു മൈലാപ്പു
രിയൊളമെ ചീനകപ്പൽ ഓടുകയുള്ളു.


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/29&oldid=181672" എന്ന താളിൽനിന്ന് ശേഖരിച്ചത്