താൾ:CiXIV125b.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—൧൪൫ —

കയാൽ സുവാരസ് ഗൎവ്വിച്ചു കോഴിക്കോട്ടിൽ എത്തി
യാറെ, താമൂതിരി അൾബുകെൎക്കിന്റെ മരണത്താൽ
ഖേദിച്ച പ്രകാരം കേട്ടു ഇഷ്ടക്കേടു ഭാവിച്ചു "കൂടി
ക്കാഴ്ചക്കു രാജാവ് കോട്ടയിൽ വരുമല്ലൊ" എന്നു ചോ
"ദിപ്പിച്ചു "ഇതു മാനക്കുറവായി തോന്നും, കോട്ടയുടെ
"പുറത്തു ഏതുസ്ഥലമെങ്കിലും മതി" എന്ന് ഉത്തരം
കേട്ടാറെ സുവാരസ് ക്രുദ്ധിച്ചു വെറും വാദത്താൽ
൧൨ ദിവസം കഴിച്ചു പടക്കു കോപ്പിട്ടു പോയ ശേ
ഷം, കപ്പിത്താന്മാർ ഒക്കത്തക്ക സന്നിധാനത്തിങ്കൽ
ചെന്നു "നിങ്ങൾ കല്പിച്ചാലും ഞങ്ങൾ ഇങ്ങിനെ
നിസ്സാര കാൎയ്യം ചൊല്ലി വാൾ ഊരുകയില്ല സത്യം°.”
എന്നുണൎത്തിച്ചതു കേട്ടപ്പോൾ കുറയ അടങ്ങി കോ
ട്ടയുടെ വാതുക്കൽ വെച്ചു താമൂതിരിയെ കണ്ടു സംഭാ
ഷിക്കയും ചെയ്തു. അന്നു വാഴുന്ന രാജാവ് എത്രയും
സന്ധിപ്രിയൻ ആകകൊണ്ടത്രെ പടകൂടുവാൻ സം
ഗതി വരാഞ്ഞതു. പിന്നെ അൾബുകെൎക്കിന്റെ മര
ണം കേട്ടാറെ, ഭട്ടക്കളയിലെ മാപ്പിള്ളമാർ കലഹിച്ചു
പറങ്കികൾ വിചാരിയാത്ത സമയം ആയുധം എടു
ത്തു, ൨൪ വെള്ളക്കാരെ കൊല്ലുകയും ചെയ്തു. അതു
കൊണ്ടു സുവാരസ് ഭട്ടക്കളയിൽ ഓടി വിസ്താരം കഴി
ക്കുമ്പോൾ, മാപ്പിള്ളമാർ മുഖസ്തുതി പറഞ്ഞുകൊണ്ടു
വശീകരിച്ചു കുറ്റക്കാൎക്ക് ആൎക്കും ദണ്ഡം വിധിച്ചതും
ഇല്ല. അതിനാൽ കൎണ്ണാടകത്തിൽ ചോനകർ ഞെ
ളിഞ്ഞു ഭയം എന്നിയെ കടല്പിടിക്കു പിന്നെയും തുനി
കയും ചെയ്തു.

അനന്തരം ഗോവയിൽ എത്തിയാറെ, അൾബു
കെൎക്കിന്റെ പണി എല്ലാം വളരെ അതിശയമായി


13

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/149&oldid=181792" എന്ന താളിൽനിന്ന് ശേഖരിച്ചത്