താൾ:CiXIV125b.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൭൭ —

൬൮. മെനെസസ്സ് കണ്ണനൂരിൽ വെച്ചു
ദ്വീപുകളെ ചൊല്ലി വ്യാപരിച്ചതു.

കൊല്ലത്തു ജയം കൊണ്ട ശേഷം പിശൊറെയി
( ൧൫൨൫ മാൎച്ച) കണ്ണനൂരിൽ എത്തിമാപ്പിളമാരുടെ
വിനയവും വിറയലും കണ്ടുസന്തോഷിച്ചതല്ലാതെ
രാജാവെയും കാണ്മാനാഗ്രഹിച്ചാറെ, കോലത്തിരി ഉ
ടനെ കോട്ടയിലെക്ക എഴുനെള്ളി വളരെ കുശലം പ
റഞ്ഞു സമ്മാനങ്ങളെയും കൊടുത്തു "വെണ്ടാ"
എന്നു ചൊല്ലിയതിനാൽ വിസ്മയിച്ചു മുട്ടിച്ചാറെ,പിസൊ
റെയി വാങ്ങി ഉടനെ കണ്ണനൂരിലുള്ള രോഗിശാലക്ക
കൊടുക്കയും ചെയ്തു.പിന്നെ "നമ്മുടെ പടകും തോക്കും
എല്ലാം നിങ്ങൾക്കു തരാം" എന്നു പറഞ്ഞപ്പോൾ പി
സൊറെയി പൊൎത്തുഗൽ രാജസേവക്കായിട്ടു വാങ്ങി
ഉപചാരം പറഞ്ഞ ശേഷം പൊൎത്തുഗലിൽ നിന്ന
വന്ന പത്രികയെ കാട്ടി, അതിൽ ചൊല്ലിയതു എന്തെ
ന്നാൽ" ആണ്ടു തോറും ഇങ്ങു വേണ്ടുന്ന കയറ എ
ല്ലാം" കോലത്തിരി സഹായവിലക്കു എത്തിപ്പാൻ
"കയ്യെറ്റാൽ ൧൮ ദ്വീപുകളെ അവരിൽ കല്പിച്ചു കൊ
ടുത്തിരിക്കുന്നു". എന്നതിൽ പിന്നെ കാലത്താലെ
൨൦൦൦ ഭാരം കയറു വേണ്ടി വരും എന്നു കേട്ടപ്പൊൾ
"അങ്ങിനെ ആയാൽ ദ്വീപുകൾ എനിക്കു വേണ്ട"
എന്നു കോലത്തിരി തീർത്തു പറഞ്ഞു പിസൊറെയി
ഉള്ളു കൊണ്ടു സന്തോഷിച്ചു ദ്വീപുകളിൽ അരിചുങ്കം
കല്പിച്ചു ർ൦ പോരാളികളേയും പാൎപ്പിച്ചു ചുങ്കപ്പിരിവു
തന്നെ സകല ചെലവിന്നും ൨൦൦൦ ഭാരം കയറു മേടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/181&oldid=181824" എന്ന താളിൽനിന്ന് ശേഖരിച്ചത്