താൾ:CiXIV125b.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൯ —

കളിൽനിന്നും പല വില്ലാളികളും പടക്കു വന്നത വി
ചാരിച്ചു ചങ്ങാടമദ്ധ്യത്തിൽ ഓരൊരൊ മാളികകളെ
കെട്ടി മുറുക്കി പടകുകളെ വളഞ്ഞു വില്ലാളികളുടെ അ
മ്പുമാരി കൊണ്ടു പൊൎത്തുഗീസരെ ഒടുക്കേണ്ടതിന്നു
വഴി കാണിച്ചു. അതിനെ തടുപ്പാൻ പശെകു പാമര
ങ്ങളെ ഇരിമ്പു പട്ടയിട്ടു ചേൎത്തു പടകുകളെ ഉറപ്പി
ച്ചിരുന്നു എങ്കിലും ആ ദിവസത്തിൽ സങ്കടം നന്നെ
വൎദ്ധിച്ചു പശെകു "അയ്യൊ കൎത്താവെ ഇന്നു മാത്രം
"എന്റെ പാപങ്ങളെ ഓൎക്കരുതെ" എന്നു വിളിച്ചു
പൊരുതു വലിയ തോക്കുകളെ കൊണ്ടു മാളികകളെ
തകൎക്കയും ചെയ്തു.

അപ്പൊൾ മഴക്കാലം ആകകൊണ്ടു താമൂതിരിയു
ടെ ആൾ വളരെ മരിക്കയാൽ രാജാവ നാണിച്ചു മട
ങ്ങിപൊയി. "ഇതു നേൎച്ച മുതലായ സല്ക്കൎമ്മങ്ങളുടെ
"കുറവു നിമിത്തം" എന്നു ബ്രാഹ്മണർ പറകയാൽ
താമൂതിരി ദു‌ഃഖിച്ചു "ദെവകോപം തീരുവോളം രാജത്വം
"തനിക്കരുത" എന്നു വെച്ചു ഒരു ക്ഷേത്രത്തിൽ പോ
യി ഭജിച്ചു പാൎത്തു. പിന്നെ അമ്മ ചെന്നു കണ്ടു
"ഇതു ഭക്തിയല്ല നിന്റെ ഭീരുത്വം തന്നെ എന്നും
ചെങ്കൊൽ നടത്തുക നിന്റെ ധൎമ്മം" എന്നും നിൎബ
ന്ധിക്കയാൽ അവൻ അമ്പലത്തെ വിട്ടു സിംഹാസ
നത്തിൽ ഇരിക്കയും ചെയ്തു. ഇടവകക്കാരൊ അവ
ന്റെ കല്പന അനുസരിയാതെ "യുദ്ധം അരുത" എ
ന്നു വെച്ചു അടങ്ങി പാൎത്തു.

പെരിമ്പടപ്പോടു ദ്രോഹിച്ച ഇടപ്രഭുക്കൾ ശര
ണം പ്രാപിച്ചു നിരപ്പു വരുത്തി പശെകു താൻ
(൧൫൦൪ ജൂല.൩ ൹) ൩ KAAL മാസത്തിലെ പണികളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/63&oldid=181706" എന്ന താളിൽനിന്ന് ശേഖരിച്ചത്