താൾ:CiXIV125b.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൮ —

"അയച്ചു കലക്കത്തിന്നു വട്ടം കൂട്ടിയിരുന്നു" എന്നു
കേട്ടത ഒഴികെ പറങ്കികൾ മാപ്പിള്ളമാരും നാട്ടുകാരുമാ
യികൂടിപാൎക്കയാൽ കളവുവ്യഭിചാരാദിദോഷങ്ങൾ അ
തിക്രമിച്ചതു കണ്ടു ദുഃഖിച്ചു കോട്ടക്കും നഗരത്തിന്നും
അതിർ ഇട്ടു "ക്രിസ്ത്യാനർ അല്ലാത്തവർ ആരും അതിർ
"കടന്നാൽ മരിക്കേണം" എന്നു വ്യവസ്ഥ വരുത്തി
അതുകൊണ്ടു ൪൦൦റ്റിൽ പരം കൊച്ചിക്കാരും ചില
നായന്മാരും രണ്ടു മൂന്നു പണിക്കന്മാരും സ്നാനം ഏറ്റു
കോട്ടയുടെ അകത്തു പാൎപ്പാൻ അനുവാദം വാങ്ങുക
യും ചെയ്തു [മഴക്കാലത്തു കൊച്ചിയിൽ പല ബാല്യ
ക്കാരും ക്രിസ്തീയ മാൎഗ്ഗത്തെ അവലംബിക്കകൊണ്ടു
അൾബുകെൎക്ക് ഓരൊ എഴുത്തുപള്ളി ഉണ്ടാക്കി വായ
നയും സഭാപ്രമാണം മുതലായതും അഭ്യസിപ്പിക്കയും
ചെയ്തു.]

പിന്നെ മാലിലെ രാജാവയച്ച ദൂതൻ കൊച്ചി
യിൽ വന്നു അൾബുകെൎക്കെ് കണ്ടു "ഞങ്ങളും മാനു
"വെൽ രാജാവെ ആശ്രയിക്കെ ഉള്ളൂ; കാലത്താലെ
"കയറ മുതലായ കാഴ്ച വെക്കാം; നമ്മുടെ സങ്കടത്തെ
"മാറ്റേണം മമ്മാലി മരക്കാർ നമ്മുടെ ദീപുകളിൽ
"വന്നു അതിക്രമിച്ചു പത്തിൽ ചില്വാനം എടുത്തിരി
"ക്കുന്നു; ആയവ ഇങ്ങോട്ട കൊടുപ്പിക്കയും വേണം"
എന്നു യാചിച്ചപ്പൊൾ, അൾബുകെൎക്ക് വിസ്തരിച്ച
വാസ്തവം കണ്ടു നല്ല ഉത്തരം പറഞ്ഞു വിടക്കൊടുക്ക
യും ചെയ്തു. പിന്നെ കണ്ണന്നൂരിൽ വന്നാറെ, മമ്മാലി
വളരെ സങ്കടപ്പെട്ടു "ദീപുകൾ നമ്മുടെത" എന്ന
വാദിച്ചിട്ടും അൾബുകെൎക്ക വിധിച്ചതിന്നു ഇളക്കം വ
ന്നില്ല. ആയവൻ അത ഒഴിപ്പിച്ചപ്പൊൾ പറങ്കികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/132&oldid=181775" എന്ന താളിൽനിന്ന് ശേഖരിച്ചത്