താൾ:CiXIV125b.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൨ —

"വിശുദ്ധ യേശുവെ! ഇതിൽനിന്നു തെറ്റുവാൻ
"ഒരു വഴിയും കാണാ; രാജസേവ നിമിത്തം ആളു
"കൾ വിരോധം ആളുകളുടെ സേവ നിമിത്തം രാജാ
"വ് വിരോധം, അതു മതി. പോവാൻ കാലമായി കി
"ഴവനെ ഉപേക്ഷിക്കൊല്ലാ!' എന്നു അണ്ണാൎന്നു നോ
"ക്കി പറഞ്ഞു ."പിന്നെ അതിസാരം പിടിച്ചപ്പൊൾ
മരണം അടുത്തു എന്നു കണ്ടു "രാജാവ് എനിക്ക് അ
നന്ത്രവനെ അയച്ചത് തക്കത്തിൽ ആയല്ലൊ. ഇ
ങ്ങിനെ ദൈവഹിതം എല്ലാം ശുഭമത്രെ" എന്നു ചൊ
ല്ലി രാജാവിന്നു ഒരു കത്ത എഴുതി "രാജ്യകാൎയ്യം തൊട്ടു
"എന്തിന്നു ചൊല്ലുന്നു കാലം ചെന്നാൽ അതിന്റെ
"അവസ്ഥ താനെ അറിയും എനിക്ക് ഒരു മകനെ ഉള്ളൂ.
"അവനെ നോക്കുവാൻ രാജാവിന്നു ഇഷ്ടം തോന്നാ
"വു ധനം ചേൎപ്പാൻ സംഗതി വന്നില്ലല്ലൊ എന്നു
"എഴുതി തീൎത്തതിൽ പിന്നെ യോഹനാൻ സുവിശേ
ഷത്തിൽനിന്നു യേശുവിന്റെ നിൎയ്യാണ വിവരം
എല്ലാം വായിപ്പിച്ചു കേട്ടു" ക്രൂശിലല്ലോ എനിക്ക് ശ
രണമെ ഉള്ളൂ "എന്നു ചൊല്ലുകയും ചെയ്തു. ദിശമ്പ്ര
൧൫ൽ ഗോവയിൽ എത്തിയാറെ, അവൻ തോണി
അയച്ചു ഒരു പാതിരിയെ കപ്പലിലേക്ക് വരുത്തി പാ
പങ്ങളുടെ ക്ഷമക്കായി വളരെ പ്രാൎത്ഥിച്ചു കൊണ്ടു
രാത്രി കഴിച്ചപ്പൊൾ, ൧൭ാം ൹ ആത്മാവെ ദൈവ
ത്തിൽ ഭരമേല്പിക്കയും ചെയ്തു. അവന്നു അപ്പൊൾ
൬൩ വയസ്സ അതിൽ ൧൦ വൎഷം വിസൊരയി സ്ഥാ
നം ഉണ്ടായിരുന്നു; ശവത്തെ കരക്കിറക്കി സുഗന്ധ
ദ്രവ്യങ്ങളെ ഇട്ടു ചില ദിവസം വരുന്നുവൎക്കു കാട്ടി
കൊടുത്ത ശേഷം ഘോഷത്തോടെ സംസ്കരിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/146&oldid=181789" എന്ന താളിൽനിന്ന് ശേഖരിച്ചത്