താൾ:CiXIV125b.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൩ —

മ്പൊൾ, നാട്ടുകാരുടെ കരച്ചൽ നിമിത്തം പാതിരികളു
ടെ പാട്ടു ഒന്നും കേൾപാറായില്ല.

അവൻ നേരും ന്യായവും സൂക്ഷിച്ചു നോക്കി
യവൻ തന്നെ. വ്യാജം കേട്ടാൽ ഉടനെ കോപിക്കും;
പിന്നെ ഓരൊ നൎമ്മങ്ങളെ ചൊല്ലി തന്നെ താൻ ശാ
സിക്കും; തന്നെ അപമാനിക്കുന്നവരോടു വേഗം ക്ഷ
മിക്കും; യേശു നാമത്തിൽ വളരെ ശങ്കയും താല്പൎയ്യവു
മുണ്ടു, വേദത്തിൽ കൂട കൂട വായിക്കും ദൈവഭക്തി
നിമിത്തം ഒരുനാളും ആണയിടുമാറില്ല; ദരിദ്ര്യന്മാൎക്കു
വളരെ കൊടുക്കും, ഒരിക്കൽ തനിക്കും പൈസ്സ ഇല്ലാ
ത്തപ്പോൾ ഒരു കിലാസി വന്നു ൩ വരാഹൻ വായി
"പ്പയായി ചോദിച്ചു "ഇപ്പോൾ ഏതും ഇല്ല എങ്കിലും
"ഈ മൂന്നു രോമം പണയം വെച്ചു വല്ല പീടികക്കാര
"നോടു ചോദിക്ക; അവൻ തരും നിശ്ചയം" എന്നു
ചൊല്ലി താടിമേൽനിന്നു ൩ രോമങ്ങളെ പറിച്ചു കൊടു
ത്തയക്കയും ചെയ്തു. ഒടുക്കം അവനെ പോലെ പി
ന്നെത്തേതിൽ പൊൎത്തുഗീസരിൽ വീരന്മാർ ആരും ഉ
ണ്ടായില്ല. അവന്റെ ശവം സ്ഥാപിച്ച മറിയപ്പള്ളി
യിൽ പിന്നെ തറകെട്ടിയപ്പോൾ നാട്ടുകാരും മുസല്മാ
നരും മഹത്തുക്കളാൽ സങ്കടം അകപ്പെടുന്തോറും തറക്കു
വന്നു കാഴ്ചകളെ വെച്ചു വിളക്കു കത്തിച്ചും കൊണ്ടു
നീതിക്കായി യാചിച്ചു പോരും. ഗോവ, മലക്ക, ഹൊ
ൎമ്മുജ ഈ മൂന്നിന്റെ ജയം നിമിത്തം ദൂരസ്ഥന്മാരും
എല്ലാവരും അവനെ മാനിക്കും; പൊൎത്തുഗീസൎക്ക് തൽ
ക്ഷണം കാൎയ്യമുടക്കവും താഴ്ചയും വരാത്തത് അൾബു
കെൎക്ക് എന്ന നാമത്തിന്റെ ഓൎമ്മയാൽ അത്രെസം
ഭവിച്ചു എന്ന് ഊഹിപ്പാൻ അവകാശം ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/147&oldid=181790" എന്ന താളിൽനിന്ന് ശേഖരിച്ചത്