താൾ:CiXIV125b.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—൧൭൮ —

ക്കുന്നതിന്നും മതി എന്നു കാണുകയും ചെയ്തു.കണ്ണ
നൂരിൽ വസിക്കുമ്പൊൾ ഹൊൎമ്മുജിൽ നിന്നു ഒരു ദൂ
തൻ വന്നു അവിടെയുള്ള പറങ്കി പ്രമാണി അതി
ക്രമം ചെയ്ത പ്രകാരം സങ്കടം ബോധിപ്പിച്ചാറെ,
മെനെസസ്സ് സത്യപ്രകാരം വിസ്തരിച്ചു പറങ്കിക്കു
ശിക്ഷ കല്പിച്ചതിനാൽ പക്ഷപാതം ഇല്ലാത്തവൻ
എന്നുള്ള ശ്രുതി പരത്തി. അനന്തരം കോഴിക്കോട്ടിൽ
ക്ഷാമം വരുത്തുവാൻ കടൽക്കര എങ്ങും കാവൽ വെ
ച്ചു കപ്പലോട്ടം വിലക്കുന്നതിൽ ൪ കപ്പൽ മങ്ങലൂർ
തൂക്കിൽ പാൎത്തു അകത്തുള്ള പടകുകളെ സൂക്ഷിച്ചു
പോരും കാലം പോർ പടകുകൾ ൭൦ തെക്കിൽ നിന്ന
വന്നു ഏൽക്കയാൽ ആ പറങ്കികപ്പൽക്കു നിൽപ്പാൻ പാ
ടില്ലാതെ വന്നു അരി കരേറ്റിയ പടകും അഴിമുഖം
വിട്ടു തെറ്റി ഓടുകയും ചെയ്തു.അന്നു പിസൊറെയി
കൊച്ചിക്കു ഓടി ബന്ധുവായ സീമൊനെ കോട്ടകളി
ലെക്ക് വേണ്ടുന്ന കൊറ്റു ഭട്ടക്കളയിൽ നിന്നു വരു
ത്തുവാൻ നിയൊഗിച്ചിരുന്നു.അവൻ ഏഴിമലക്കരി
കിൽ ആ എഴുപതിനൊടു എത്തി പട തുടങ്ങി ചില
തിനെ ഒടുക്കി മറ്റവറ്റെ ചിതറിച്ച ശേഷം പലവും
മാടായി പുഴയിൽ ഓടി ഒളിച്ചുപോയി സീമൊൻ തൊ
ണികളിൽ ആളെ കരേറ്റി പോർ തുടൎന്നു കൊണ്ടി
രുന്നു. അന്ന ൬ പറങ്കികൾ ഉള്ള തോണി മണലിൽ
ഉറച്ചു പൊയാറെ,ഊൎക്കാർ അവരെ പിടിച്ചു കൊന്നു.
ആയത കോലത്തിരി അറിഞ്ഞു ഉടനെ അവരുടെ
ശവങ്ങളെ തിരയിച്ചു കൊട്ടയിലുള്ളവൎക്ക സംസ്ക്കരി
പ്പാൻ അയച്ചതല്ലാതെ നല്ലവണ്ണം വിസ്തരിച്ചു ചില
നായന്മാരെയും ചൊനകരെയും കൊല്ലിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/182&oldid=181825" എന്ന താളിൽനിന്ന് ശേഖരിച്ചത്