താൾ:CiXIV125b.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—൧൭൯ —

൬൯. കോഴിക്കോട്ട് കോട്ടയുടെ
നിരോധം തുടങ്ങിയതു.

കോഴിക്കോട്ടിൽ അരിക്ക് ഞെരിക്കം ഏറിവരിക
യാൽ ദുഃഖവും കോപവും വൎദ്ധിച്ചുണ്ടായി. കോട്ടയി
ലുള്ളവൎക്ക സീമൊൻ കൊറ്റു കൊണ്ടു വന്നാറെ,രം
മഴക്കാലത്തു ഇവിടെ പട അല്ലാതെ ശേഷം സൗ
ഖ്യം എല്ലാം കുറഞ്ഞിരിക്കും എന്നു പറകയാൽ കപ്പ
ല്ക്കാൎക്കും നായന്മാൎക്കും കോട്ടയിൽ പാൎപ്പാൻ മനസ്സാ
യില്ല.സീമൊൻ നിൎബന്ധിച്ചിട്ടത്രെ ൧൨൦ ജനങ്ങൾ
കോട്ടയിലുള്ള ബലത്തോടു ചേൎന്നു വസിക്കയും ചെ
യ്തു.ശേഷമുള്ളവർ കൊച്ചിയ്ക്കു പോയി വെറുതേ ഇ
രുന്നു.അവിടെ പിസൊറെയെ കണ്ടു സന്ധി കാ
ൎയ്യം പറവാൻ സാമൂതിരിയുടെ ദൂതനായ ഒരു ധൂൎത്തൻ
വന്നു(മെയി മാസം) മുഖസ്തുതി പറകയാൽ പടവി
ചാരം എല്ലാം അകറ്റിയാറെ, പിസൊറെയി കല്പി
ച്ചിതുഃ “പോർ പടകു എല്ലാം താമൂതിരി എല്പിക്ക,കൊ
“ടുങ്ങല്ലൂരിൽ തൊമാപ്പള്ളിയെ ചുട്ടു ചില പറങ്കികളെ
“വധിച്ചുള്ള ചോനകരെയും സമൎപ്പിച്ചു കൊടുക്ക;പ
ള്ളിപ്പണിയ്ക മതിയായ ദ്രവ്യം വെക്ക; പെരിമ്പട
“പ്പിൽ തുണയായ കല്ലുരുത്തികണാരനോടു വൈരം
“വെടിഞ്ഞു നിരന്നു വരിക എന്നിങ്ങിനെ സമ്മതി
ക്കിലെ സന്ധിയാവൂ.”എന്നു കേട്ടു ദൂതൻ പുറപ്പെട്ടു
സാമൂതിരിയുടെ അടുക്കെ എത്തി പിസൊറെയ്ക്കു ഉത്ത
രം ഒന്നും വന്നതുമില്ല. ഇപ്രകാരം കാത്തിരിക്കുമ്പോൾ
പെട്ടെന്നു മഴ പെയ്തു തുടങ്ങി.ചുരക്കൎത്താവായ കുറു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/183&oldid=181826" എന്ന താളിൽനിന്ന് ശേഖരിച്ചത്