താൾ:CiXIV125b.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൭ —

ക്കാതെ ഇരിക്കുമ്പൊൾ, കൊച്ചിയിലെ കൈമ്മന്മാ
രും മാപ്പിള്ളദ്രവ്യം വാങ്ങി രാജാവെ ദ്രോഹിച്ചു, താ
മൂതിരിയുടെ പക്ഷം തിരിഞ്ഞു. ആയവൻ തന്റെ നാ
യന്മാരോടു "മാപ്പിള്ളമാർ വന്നു കുടിയേറി വ്യപാരം
"ചെയ്തതിനാൽ കോഴിക്കോട്ട ഭാരതഖണ്ഡത്തിലെ മി
"കച്ച നഗരമായി വൎദ്ധിച്ചിരിക്കുന്നുവെല്ലൊ. ൟപ
"റങ്കികൾ ഞങ്ങളെ ഒടുക്കുവാൻ വന്ന നാൾ മുതൽ
"പെരിമ്പടപ്പു നമ്മുടെ മേല്ക്കോയ്മയെ വെറുത്തു; അ
"വരോടു മമത ചെയ്തു ചേൎന്നിരിക്കുന്നു; അവനെ
ശിക്ഷിപ്പാൻ പുറപ്പെടുന്നു" എന്നു കല്പിച്ചത് എല്ലാ
വൎക്കും സമ്മതമായി അവന്റെ മരുമകനായ നമ്പി
യാതിരിമാത്രം"നമുക്കു മാപ്പിള്ളമാരെ വിശ്വസിപ്പാൻ
"പാടില്ല; അവർ പട വേണം എന്നു മുട്ടിച്ചു വിളി
ക്കുന്നു; പടയുണ്ടായാലൊ മണ്ടിപ്പോകുന്നു. പെരി
"മ്പടപ്പു മാത്രമല്ല കോലത്തിരിയും വേണാടടികളും
ആ പറങ്കികളെ ചേൎത്തുകൊണ്ടിരിക്കുന്നു; ഇപ്പൊൾ
കൊച്ചിയുടെ നേരെ പുറപ്പെട്ടാൽ കോലത്തിരിയൊ
"ളം അതിന്നു ശേഷി പോരാഞ്ഞിട്ടാകുന്നു എന്നു ലോ
"കാപവാദം വരും നിശ്ചയം. പെരിമ്പടപ്പു ആണ്ടു
"തോറും കപ്പം അയച്ചു പോരുന്നുവല്ലൊ, എന്തിന്നു
"അവരെ ഉപദ്രവിക്കുന്നു. അവിടെ ഉള്ള പത്തിൽ
"ചില്വാനം പറങ്കികളെ കൊന്നാലും കടല്ക്കപ്പുറം ഉള്ള
വരെ കൊല്ലുവാൻ കഴിയുമോ? അതുകൊണ്ടു പട
വേണ്ടാ എന്ന എന്റെ പക്ഷം" എന്ന് പറഞ്ഞു.
"മറ്റുള്ളവർ പറഞ്ഞു: അമ്പതിനായിരം ആളെ ചേ
"ൎത്തശേഷം, വെറുതെ മടങ്ങി ചെന്നാൽ വലിയ അ
"പമാനമല്ലൊ?" എന്നതുകൊണ്ടു അവർ പുറപ്പെട്ടു


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/41&oldid=181684" എന്ന താളിൽനിന്ന് ശേഖരിച്ചത്