താൾ:CiXIV125b.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൧ —

എന്ന മറ്റെവൻ "ഇവിടയൊ രോമയിലൊ എവിട
യൊ മരിച്ചാലും വേണ്ടതില്ല; പക്ഷെ ഇവിടെ
നിന്ന കഴിഞ്ഞു പോവാൻ എനിക്ക് വിധിയത്രെ"
എന്നു വെറുതെ പറഞ്ഞു.

പുലരുമ്പൊൾ ലുദ്വിഗ് തന്റെ കൂട്ടു യാത്രക്കാരെ
കാണ്മാൻ പോയി "നിങ്ങൾ എവിടെ പാൎത്തു" എ
ന്നുചോദിച്ചതിന്നു "ഞാൻ ഒരു പള്ളിയിൽ പാൎത്തു,
അള്ളാവിന്നും വെദാമ്പരിന്നും സ്തോത്രം ചൊല്ലി" എ
ന്നു പറഞ്ഞതല്ലാതെ, പകീറാവാനുള്ള ഭാവം നടിച്ചു,
പകൽ കാലത്ത് ഇറച്ചിയും മറ്റും തിന്നാതെ, പള്ളി
യിൽ പാൎത്തു രാത്രികാലത്തു ഗൂഢമായി ഇതല്യരെ
ചെന്നുകണ്ടു ൪ കോഴിയെയും തിന്നു സുഖിച്ചിരുന്നു.
"പറങ്കിക്കപ്പല്ക്കാർ കണ്ണനൂരിൽ എത്തി കോട്ട എടു
പ്പിക്കുന്നു" എന്ന് പറഞ്ഞു കേട്ടാറെ, അവൻ തു
പ്പി "അള്ളാ ആ കാഫീറെ വേഗത്തിൽ സുന്നത്ത്
കഴിപ്പാൻ സംഗതി വരുത്തേണമെ" എന്നു ചൊല്ലി
എത്രയും അള്ളാഭക്തൻ എന്ന ശ്രുതിയെ പരത്തി അ
ള്ളാവെ തുണയാക്കി ചികിത്സയും കൂടെ ചെയ്വാൻ
തുനിഞ്ഞു എല്ലാ അറവി തുൎക്ക പാൎസിമാരിലും പ്രസാ
ദം വരുത്തി കൊണ്ടിരുന്നു.

അനന്തരം താമൂതിരിയുടെ കപ്പലും പടയും തോ
ക്കും ൟ വക എല്ലാം സൂക്ഷ്മമായറിഞ്ഞു കൊണ്ടശേ
ഷം (൧൦൫൬ ഫെബ്ര.) ലുദ്വിഗ് ചില പാൎസിക്കച്ച
വടക്കാർ കള്ള ചരക്കു കയറ്റിയ തോണിയിൽ ഒളി
ച്ചു കയറി കാവൽക്കാരിൽനിന്നു തെറ്റി ഓടി പറങ്കി
കളെ ചെന്നു കണ്ടു ലോരഞ്ച അൾ്മൈദയോടു കോ
ഴിക്കോട്ടവൃത്താന്തം എല്ലാം ബോധിപ്പിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/85&oldid=181728" എന്ന താളിൽനിന്ന് ശേഖരിച്ചത്