താൾ:CiXIV125b.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൧ —

കൈക്കൽ കൊടുത്തയച്ചതു വന്നെത്തി "താമൂതിരിക്ക്
ഞങ്ങളെ വിടുവിച്ചു കൊടുപ്പാൻ മനസ്സായിരിക്കുന്നു
"നിങ്ങൾ പടസമൎപ്പിച്ചു സന്ധി ചെയ്താൽ ഞങ്ങ
"ളെ ഉടനെ വിട്ടയക്കും" എന്നത വായിച്ചപ്പോൾ
"സുവറസ് കപ്പലേറി (൭ാം ൹) ശനിയാഴ്ച കോ
ഴിക്കോട്ട തൂക്കിൽ ചെന്നെത്തി. അധികാരികൾ ഭയ
പ്പെട്ടു പഴം മുതലായ കാഴ്ചകൾ അയച്ചതു വാങ്ങാതെ,
വെള്ളക്കാരെ എല്ലാം തനിക്ക് അയച്ചു തരേണം എ
ന്നു ചോദിച്ചു. അനന്തരം കോയപ്പക്കി രണ്ടു പറ
ങ്കികളോടു കൂട കപ്പലിൽ വന്നു കപ്പിത്താനെ കണ്ടു
താമൂതിരിക്ക ഇണക്കം ചെയ്വാൻ നല്ല മനസ്സുള്ളപ്ര
കാരം നിശ്ചയം വരുത്തി; അപ്പോൾ സുവറസ് ഗ
"ൎവ്വിച്ചു "പറങ്കികളെ ഏല്പിച്ചാൽ പോരാ ദ്രോഹികളാ
"യ രണ്ട ഇതല്യക്കാരെയും കൂടെ ഏല്പിക്കെണം" എ
ന്നു ചോദിച്ചു. താമൂതിരി അതു മാനക്കുറവല്ലി എന്ന്
വെച്ചു സമ്മതിക്കാതെ പറങ്കികൾ ആരും ഓടി പൊ
കരുത എന്നു കല്പിച്ചു എല്ലാവരെയും തടവിൽ ആക്കി
ച്ചു. സുവറസ് അവരുടെ സൌഖ്യം വിചാരിയാ
തെ പിന്നെയും ഒന്നു രണ്ടു ദിവസം പട്ടണത്തി
ന്നു നേര വെടിവെച്ചു നാശങ്ങളെ ചെയ്തു പുറപ്പെ
ട്ടു ഓടി(൧൪ സപ്ത.)കൊച്ചിയിൽ ഇറങ്ങുകയും ചെയ്തു.
ആയതു കേട്ടാറെ, പെരിമ്പടപ്പു താമസം കൂടാതെ
എഴുന്നെള്ളി കപ്പിത്താനെ കണ്ടു ആശ്ലേഷിച്ചു പ
ശെകു ചെയ്ത സുകൃതങ്ങൾ എല്ലാം അറിയിച്ചു പൊ
ൎത്തുഗൽ രാജാവിന്റെ സമ്മാനങ്ങളെ വാങ്ങി കണ്ണീർ
വാൎത്തു സ്തുതിക്കയും ചെയ്തു.


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/65&oldid=181708" എന്ന താളിൽനിന്ന് ശേഖരിച്ചത്