താൾ:CiXIV125b.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൬ —

ച്ചപ്രകാരം ൨൫ാം അദ്ധ്യായത്തിൽ പറഞ്ഞുവല്ലൊ,
മിസ്രക്കാർ വല്ല സഹായവും തുടങ്ങിയാൽ മുടക്കേ
ണ്ടതിന്നും അദൻ ഹൊൎമ്മുജ എന്ന തുറമുഖങ്ങളെ
അടക്കേണ്ടതിന്നും മാനുവെൽ രാജാവ് അകൂഞ്ഞ
അൾബുകെൎക്ക് ൟ രണ്ടു കപ്പിത്താന്മാരെ ചെങ്കട
ലിലേക്ക് നിയോഗിച്ചയച്ചിരുന്നു. അവിടെനിന്ന്
യുദ്ധവിശേഷങ്ങൾ പലതും ഉണ്ടു; കാൎയ്യസാദ്ധ്യം
ഉടനെ ഉണ്ടായതും ഇല്ല. മലയാളത്തിൽനിന്ന മര
വും പടകും എത്തായ്കയാൽ ഖാൻഹസ്സൻ ലിബ
നോനിൽനിന്നും മറ്റുംമരം വെട്ടിച്ചിറക്കി നീല നദി
യോളം തിരപ്പം കെട്ടി കൊണ്ടുവന്നു. പിന്നെ ഒട്ടക
പ്പുറത്തു കയറ്റി ഒരു മരവും പച്ചപ്പുല്ലും ഇല്ലാത്ത
സുവെസിലേക്ക് കടത്തി വെക്കയും ചെയ്തു. സു
വെസ്സ ആകട്ടെ, ചെങ്കടലിന്റെ വടക്കെ അറ്റം
തന്നെ അവിടെ തന്നെ വെനെത്യയിൽ നിന്നുള്ള
ആശാരിമേസ്ത്രിമാർ ചെന്നു ൧൧ വലിയ കപ്പൽ തീ
ൎത്തപ്പോൾ, മീർഹുസെൻ എന്ന പാൎസി പ്രമാണി
൧൫ാം മമലൂക്കന്മാരെ അതിൽ കരേറ്റി മമലൂക്കർ
ആർ എന്നാൽ: സകല ക്രിസ്തീയരാജ്യങ്ങളിൽനി
ന്നും കട്ടുകൊണ്ടുപോയി, ചേലാവിൽ കൂട്ടി ആയുധാ
ഭ്യാസതികവു വന്ന ചേകവർ തന്നെ. അവരോട
കൂട താമൂതിരിയുടെ ദൂതനായ മയിമാമ മരക്കാരും വന്നു
കപ്പലേറി ഹിന്തുരാജ്യത്തേക്ക് മടങ്ങിപ്പോവാൻ നി
ശ്ചയിച്ചു, അവൻ എല്ലാ മുസല്മാന്മാരിലും അധികം
പറങ്കികൾക്കു വിരോധിയും കാഫീർ നാശത്തിന്നാ
യി നിത്യം കൊത്തുവ ഓതി ദുവ ഇരക്കുന്നവനും സ
കല രാജാക്കന്മാരെയും പറങ്കികളെ കൊള്ളെ ഇളക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/100&oldid=181743" എന്ന താളിൽനിന്ന് ശേഖരിച്ചത്