താൾ:CiXIV125b.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൭ —

ക്കുന്നവനുമായി പ്രസിദ്ധി വന്നവൻ. ഒരിക്കൽ
കൊച്ചിപ്പടകു ചിലതു ദാബൂലിൽ കണ്ടപ്പോൾ, അ
വൻ ഊൎക്കാരെ സമ്മതിപ്പിച്ചു വെറുതെ ഭസ്മമാക്കു
വാൻ സംഗതി വരുത്തിയിരുന്നു. ഇങ്ങിനെ ൧൨
കപ്പൽ മിസ്രയിൽനിന്നു ഗുജരാത്തിലെ ദ്വീപിൽ വ
ന്നു ആ തുരുത്തിയിൽ കടൽപിടിക്കാരായി വാഴുന്ന
രൂമികളെ ചേൎത്തുകൊണ്ടു ഒക്കത്തക്ക കൊങ്കണതീര
ത്തിന്നായി ഓടി ചവുൽ തുറമുഖത്തു പൊൎത്തുഗൽ
കപ്പലുകളോടു എത്തുകയും ചെയ്തു.

ആയത എങ്ങിനെ എന്നാൽ: ലൊരഞ്ചഅൾ്മൈദ
(൧൫൦൮) സിംഹളത്തിൽനിന്നു മലയാളത്തിലും കൊ
ങ്കണത്തിലും ഓടി ചവുലിൽ വ്യാപാരം ചെയ്യുന്ന
കൊച്ചിപ്പടകുകളെ രക്ഷിക്കുമ്പോൾ "മിസ്രക്കപ്പൽ
ബലം വരുവാറുണ്ടു സൂക്ഷിക്കേണം" എന്നു തിമ്മൊ
യ്യ ഗ്രഹിപ്പിക്കയാൽ വിസ്മയിച്ചു, അല്പം വിചാരിച്ചു
ഇതു ഒരു നാളും വരാത്ത കാൎയ്യം സുവെസിൽ ഒരു
കപ്പലിന്നും പോരുന്ന മരവും ഇല്ലല്ലൊ, പക്ഷെ
മക്കത്തുനിന്നു ചില ഉരുക്കളായിരിക്കും എന്നു ചൊല്ലി
കരക്കിറങ്ങി ആയുധാഭ്യാസവിനോദത്താൽ നേരം
പോക്കി കൊള്ളുമ്പൊൾ, പായ്മരമുകളിൽ ഉള്ളവർ ദൂര
രത്തുനിന്നു ൧൨ കപ്പൽ വരുന്നത് കണ്ടു അറിയിച്ചു
അൾബുകെൎക്ക് തന്നെ ആകും എന്നു തൊന്നിയശേ
ഷം കപ്പൽ അടുത്തു വന്നു ചുവപ്പും വെളുപ്പും കല
ൎന്ന കൊടികളിൽ കറുത്ത അൎദ്ധചന്ദ്രനെ കാണായി
വരികയും ചെയ്തു. പൊൎത്തുഗീസർഭ്രമിച്ചു ബദ്ധപ്പെ
ട്ടു കരയിൽനിന്നുപാഞ്ഞു തണ്ടുവലിച്ചു താന്താങ്ങടെ
കപ്പലുകളിൽ കയറി യുദ്ധത്തിന്നു ഒരുമ്പെട്ടപ്പൊൾ,


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/101&oldid=181744" എന്ന താളിൽനിന്ന് ശേഖരിച്ചത്