താൾ:CiXIV125b.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൫—

വികൾ വാങ്ങാതെ നിന്നു പൊരുതു ഓരൊരൊ വിധേ
ന പട്ടുപോയി. പറങ്കികൾ കോട്ടയിൽ കയറി തീ
കൊടുത്തു ൪൦ തോക്കും പിടിച്ചു തോണികളിൽ കരേ
റ്റിയപ്പോൾ, പുഴയിൽ അറ്റെറക്കം വെച്ചതല്ലാതെ
അങ്ങാടിയിൽ കൊള്ളയിട്ടാൽ തോറ്റുപോവാൻ സം
ഗതി ഉണ്ടാകും എന്നു വിചാരിച്ചു പാണ്ടിശാലകളെ
യും മറ്റും ഭസ്മമാക്കിയ ഉടനെ എല്ലാവരും കടപ്പുറ
ത്തു കൂടി വരേണം എന്ന കാഹളം ഊതി അറിയിച്ചു.
അനന്തരം അൾ്മൈദ ദൈവത്തേയും വീരന്മാരെയും
വാഴ്ത്തി അകൂഞ്ഞയുടെ മകനും ലുദ്വിഗും മറ്റും ചിലർ
പടയിൽ കാട്ടിയ വൈഭവം നിമിത്തം പല വിരുതും
നായ്മസ്ഥാനവും കല്പിച്ചു കൊടുത്തു; ൧൮ പറങ്കികൾ
പട്ടുപോയവരെ കുഴിച്ചിട്ടു കപ്പലുകളിൽ കയറി കണ്ണ
നൂരിലേക്ക് ഓടുകയും ചെയ്തു. അവിടെ നിന്നു (ദി
ശമ്പ്ര. ൬ാം ൹ അകൂഞ്ഞ ചരക്കിന്റെ ശിഷ്ടവും
കയറ്റി ലുദ്വിഗേയും കൂട്ടി കൊണ്ടു പൊൎത്തുഗലിലേ
ക്ക് മടങ്ങി ഓടുകയും ചെയ്തു.

൩൭. ലൊരഞ്ച അൾ്മൈദ മിസ്ര
കപ്പലുമായി പൊരുതു മരിച്ചതു.

പറങ്കികളുടെ കടൽ വാഴ്ചയാൽ ഖാൻഹസ്സൻ എ
ന്ന മിസ്ര വാഴിക്ക് അനവധി ചേതം വന്നപ്പോൾ
കോഴിക്കോടു ഗുജരത്ത് വെനെത്യ മുതലായ രാജ്യ
ങ്ങളിൽനിന്നും മന്ത്രിദൂതും സഹായവും വാങ്ങി മുസ
ല്മാനരുടെ വങ്കച്ചവടത്തെ രക്ഷിപ്പാൻ നിശ്ചയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/99&oldid=181742" എന്ന താളിൽനിന്ന് ശേഖരിച്ചത്