താൾ:CiXIV125b.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൨ —

ദാബൂലെ കൊള്ളെ പോകെണം" എന്നു വെച്ചു ഓടി
൬൦൦൦ ചെകവരുള്ള കോട്ടയിൽ പൊരുതു കയറി, പെ
ണ്ണുങ്ങളെയും ശിശുക്കളെയും രക്ഷിയാതെ, കണ്ടവ
രെ കൊല്ലിച്ചു പട്ടണത്തെ ഭസ്മമാക്കുകയും ചെയ്തു.
"ദാബൂലിന്നു തട്ടിയ പ്രകാരം പറങ്കി ദ്വെഷ്യം നി
ന്റെ മേൽ" എന്നുള്ള ശാപവാക്കു അന്നു മുതൽ പ
ഴഞ്ചൊല്ലായി നടന്നു

൧൫൦൯ാം ഫെബ്രു. ൩ാം ൹ അൾ്മൈദ ദ്വീപിൽ
എത്തി മാറ്റാന്റെ കപ്പലും താമൂതിരി അയച്ച ൮൦
പടകും കരയിൽ എടുപ്പിച്ച വലിയ തോക്കിൻ നിര
കളെയും കണ്ടു സന്തോഷിച്ചു. സ്ഥലവിശേഷമ
റിഞ്ഞ ഉടനെ തുറമുഖത്തിലെക്ക ഓടി ശത്രു ബല
ത്തോട ഏല്ക്കയും ചെയ്തു. "പറങ്കി വാൾ പ്രമാണം"
എന്നു കേട്ടാറെ, ഹുസ്സൈൻ ഭയപ്പെട്ടു കരക്ക ഓടി ദ്വീ
പുവാഴിയെയും വിശ്വസിക്കാതെ, കുതിരപ്പുറത്തേറി
രാപ്പകൽ പാഞ്ഞു ഗുജരാത്തി രാജാവെ ചെന്നുകണ്ടു
അഭയം ചോദിക്കയും ചെയ്തു. കോഴിക്കോട്ടുകാർ വള
രെ ചേതപ്പെട്ടപ്പൊൾ കല്ലുകളൂടെ ഒരു വഴിയെകണ്ടു
മിക്കവാറും തണ്ടു വലിച്ചു തെറ്റി പോയി. മമ്മൂക്കാർ
ഏകദേശം എല്ലാം പട്ടുപോയി; പല മിസ്രക്കാരെയും
ജീവനോടെ പിടിച്ചു കവൎച്ചയും വളരെ ഉണ്ടായി.
അതിൽ വിശേഷാൽ ഇതല്യ, സ്ലാവ, പ്രാഞ്ചി, സ്പാ
ന്യ, ഗൎമ്മന്യ മുതലായ ഭാഷകളിലും എഴുതിയ പുസ്ത
കങ്ങൾ കണ്ടതിശയിച്ചു. ശത്രുക്കൾ ൩൦൦൦വും പറങ്കി
കൾ ൩൨൦ മരിച്ചു എന്നു കേൾക്കുന്നു. മുറിയേറ്റവർ
൩൦൦ൽ അധികം അവൎക്ക മുറി കെട്ടുവാൻ അൾ്മൈദ
തനിക്കു ശേഷിപ്പുള്ള ഒരു കമീസും കൊടുത്തു കൊള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/106&oldid=181749" എന്ന താളിൽനിന്ന് ശേഖരിച്ചത്