താൾ:CiXIV125b.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൨ —

൮. കബ്രാൽ കൊച്ചിക്ക്
വന്നപ്രകാരം.

കോഴിക്കോടു വിട്ടുപോയശേഷം, ൧൫൦൦ ദിശമ്പ്ര
൨൪ാം൹ പറങ്കികൾ കൊച്ചിയിൽ എത്തി നങ്കൂരം ഇട്ടു.
കപ്പിത്താൻ മുമ്പെ ഒരു കൊച്ചിക്കപ്പൽ വെടിവെച്ചു
പിടിച്ചതു കൊണ്ടു വെള്ളക്കാരെ ഇറക്കവാൻ കുറയ
ശങ്കിച്ചു മിഖയെൽ എന്ന യൊഗിയെ വിളിച്ചു; ആ
യവൻ കോഴിക്കോട്ടു തന്റെ തീൎത്ഥയാത്രയിൽ എത്തി
യപ്പോൾ, പാതിരികളെ കണ്ടു പൊൎത്തുഗാലെ കാ
ണേണം എന്നപേക്ഷിച്ചപ്പോൾ, സ്നാനം ചെയ്യാ
തെകണ്ടു പൊൎത്തുഗലിൽ പോയിക്കൂടാ എന്നു കേട്ടു
സ്നാനം ഏറ്റു തൊപ്പി ഇട്ടു കപ്പലിൽ പാൎത്തിരുന്നു.
കപ്പിത്താൻ നിയോഗിച്ചപ്രകാരം മിഖയെൽ കരക്കി
റങ്ങി ഉണ്ണിരാമകോയിൽ തിരുമുല്പാടു എന്ന കൊച്ചി
രാജാവെ ചെന്നു കണ്ടു കോഴിക്കോട്ടിലെ വൎത്തമാ
നം അറിയിച്ചു "ഇവിടെ ൪ കപ്പൽ ചരക്കു കയറ്റു
വാൻ സമ്മതിക്കുമൊ" എന്ന ചോദിച്ചു. ആയതി
ന്നു രാജാവ് സന്തോഷത്തോടെ അനുവാദം കൊടു
ത്തു. "ൟ വന്നവരുടെ വീൎയ്യം എല്ലാം ഞങ്ങളും കേട്ടി
രിക്കുന്നു. അവരുടെ ഉണ്ടകൾ ഒന്നു താമൂതിരിയുടെ
കോയിലകത്തു തട്ടി ഒരു നായരെ കൊന്നു രാജാവിൻ
കാല്ക്കൽ വീണതിനാൽ രാജാവ് താൻ ബദ്ധപ്പെട്ടു
അരമനയെ വിട്ടു. കുറെയ ദൂരെ പോയിരിക്കുന്നു" എ
ന്നും മറ്റും ചൊല്ലി പറങ്കികളുടെ ശൂരതയെ സ്തുതി
ച്ചു. അതിന്റെ കാരണം: അന്നു പെരിമ്പടപ്പസ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/26&oldid=181668" എന്ന താളിൽനിന്ന് ശേഖരിച്ചത്