താൾ:CiXIV125b.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൦ —

പണിക്കാക്കി യുദ്ധക്കപ്പലുകളുടെ മാതിരിയെ ഗ്രഹി
പ്പിച്ചും രണ്ട ഇതല്യരെക്കൊണ്ടും വലിയ തോക്കു വാ
ൎപ്പിച്ചുണ്ടാക്കിച്ചു; ലാക്കിന്നു വെടിവെക്കുന്ന വിദ്യയെ
വശമാക്കി കൊടുപ്പിച്ചും കൊണ്ട് അൾ്മൈദ ൟ വ
സ്തുത അറിയാതെ, ഇരിക്കേണ്ടതിന്നു കടൽക്കരെ എ
ങ്ങും കാവല്ക്കാരെ നിറുത്തി, സന്നാഹങ്ങൾക്ക എത്ര
യും രഹസ്യമായിട്ട തന്നെ തികവ് വരുത്തുകയും
ചെയ്തു.

ആ കാലത്തു മിസ്ര, അറവി, ഹിന്തു, മലാക്ക മുത
ലായ രാജ്യങ്ങളിൽ വളരെക്കാലം പ്രയാണം ചെയ്തു,
വിശേഷങ്ങളെ അറിഞ്ഞു കൊണ്ട് ഒരു ധൂൎത്തൻ
കൊല്ലത്തനിന്ന് കോഴിക്കോട്ടേക്ക വന്നു. അതു ലു
ദ്വിഗ് സായ്പ തന്നെ. അവിടെ അവൻ ആ രണ്ടു
ഇതല്യരെയും യദൃഛ്ശയാ കണ്ടു സ്വദേശക്കാരാകകൊ
ണ്ടു സന്തോഷിച്ചു കരഞ്ഞും ചുമ്മിച്ചും കൊണ്ടു അ
വരുടെ വീട്ടിൽ കൂടി ചെന്നു രാത്രി പാൎത്തു. ആയവർ
കൊച്ചിയിൽനിന്നുഓടിയ പിന്നെ കോഴിക്കോട്ടവന്നു
സുഖിച്ചപ്രകാരവും രാജപ്രസാദത്തോടും കൂട ചെ
യ്യുന്ന പണികളും അറിയിച്ചാറെ, ഇതല്യെക്കു പോ
വാൻ മനസ്സില്ലയൊ എന്നു ലുദ്വിഗ് ചോദിച്ചു
"ഞാൻ അൾ്മൈദ സായ്പവിനോടു നിങ്ങൾക്കു വേ
"ണ്ടി ക്ഷമ അപേക്ഷിക്കാം" എന്നും മറ്റും പറഞ്ഞ
പ്പോൾ പേതർ അന്തോണി വളരെ കരഞ്ഞു. "ഞ
"ങ്ങൾ ൪൦൦ൽ പരം തോക്കു ക്രിസ്തുമതക്കാരെ നിഗ്ര
"ഹിപ്പാൻ ഉണ്ടാക്കിയതു കഷ്ടമത്രെ, ഇതല്യയിൽ
"വെച്ചു ഭിക്ഷക്കാരനായി പാൎത്താലും കൊള്ളായിരു
ന്നു." എന്നു കണ്ണുനീരോടും പറഞ്ഞു. ജുവാൻ മറിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/84&oldid=181727" എന്ന താളിൽനിന്ന് ശേഖരിച്ചത്