താൾ:CiXIV125b.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൮ —

പോരാടി സ്ഥലവിശേഷങ്ങളെ അറിഞ്ഞവനാക
യാൽ അതിവേഗത്തിൽ തുറമുഖക്കോട്ടയെ വളഞ്ഞു
കോണിയിട്ടു മതിലിന്മേൽ കയറുകയും ചെയ്തു. ആ
യത കുതിഞ്ഞൊ കണ്ടു അഭിമാനം ഭാവിച്ചു "എനിക്ക
ല്ലൊ യുദ്ധത്തിലെ മുമ്പു സമൎപ്പിച്ചു തന്നത്; നിങ്ങൾ
മുല്പുക്കു ജയിച്ചത് എന്തുകൊണ്ടു" എന്ന ഉഷ്ണിച്ചു പ
റയിച്ചു ശത്രുക്കൾ ഓടി പോയതു കണ്ടു താനും വലി
യത ഒന്നു സാധിപ്പിക്കേണം എന്നു വെച്ചു ദ്വിഭാ
ഷിയായ ഗസ്പരെ വരുത്തി "താമൂതിരിയുടെ കോവി
ലകം എവിടെ വഴിയെ കാണിച്ചു തരേണം" എന്നു
ചൊല്ലി ചൂടുനിമിത്തം ശിരൊരക്ഷയും ചൂടാതെ ൮൦൦
പറങ്കികളുമായി ഒന്നര നാഴിക ദൂരത്തോളം നാട്ടകത്തു
ചെല്ലുവാൻ തുടങ്ങി ഇതു തിങ്ങിയ മരങ്ങളാലും തിണ്ടു
കളുടെ ഉയരം നിമിത്തവും ഭയമുള്ള കാൎയ്യം തന്നെ.
"എന്നു അൾബുകെൎക്ക് പറയിച്ചതു അവൻ കരുതാ
തെ വിരഞ്ഞു ചെന്നപ്പോൾ അൾബുകെൎക്ക് പട്ടണ
ത്തെയും പെണ്ടികളും പിള്ളരും നിറഞ്ഞ സ്രാമ്പിയെ
യും ഭസ്മമാക്കി കളഞ്ഞു. ൬൦൦ ചേകവരെ കൂട്ടിക്കൊണ്ടു
വയസ്സേറിയ ബന്ധുവിന്റെ പിന്നാലെ പതുക്കെ
ചെല്ലുകയും ചെയ്തു.

ഉച്ചക്കു മുമ്പെ തന്നെ കുതിഞ്ഞൊ കോവിലക
ത്തെത്തി അതിൽ കണ്ട ൩ കയ്മന്മാരെ പൊരുതു നീ
ക്കി അകം പുക്ക ഉടനെ പറങ്കികൾ മുറിതോറും പാ
ഞ്ഞു കയറി പുരാണനിധികളേയും രത്നമയമായ
ബിംബങ്ങളെയും രാജചിഹ്നങ്ങളെയും കവൎന്നു നാ
നാവിധമാക്കി കളയുമ്പോൾ, താൻ തളൎച്ച നിമിത്തം
വലിയ ശാലയിൽ കിടക്ക വിരിച്ചു ൫ നാഴികവരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/112&oldid=181755" എന്ന താളിൽനിന്ന് ശേഖരിച്ചത്