താൾ:CiXIV125b.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൪ —

൫൩. സുവാരസ വാഴ്ചയുടെ ആരംഭം.

സുവാരസ് ൧൧ വൎഷത്തിന്മുമ്പിൽ പന്തലായി
നി തൂക്കിൽ വെച്ചു ജയം കൊണ്ടതല്ലാതെ [൨൬ ആ
മത നോക്കുക] അപ്രസിദ്ധനത്രെ. അതുകൊണ്ടു
പല ദിക്കിൽ നിന്നും നീരസഭാവങ്ങളെ കണ്ടാറെ
താൻ പ്രാപ്തിയുള്ളവൻ എന്നു കാണിക്കേണ്ടതിന്നു
മുമ്പെ കൊല്ലത്തോടു വൈരം സമൎപ്പിച്ച് ഇണക്കം
വരുത്തട്ടെ എന്നു വെച്ചു കൊച്ചിയിൽനിന്ന് സമ
ൎത്ഥ ദൂതരെ അയച്ചു യുദ്ധനിവൃത്തി വരുത്തുകയും
ചെയ്തു. അന്നു കൊല്ലത്തെ രാജാവ് ബാലനത്രെ,
അവന്റെ ജ്യേഷ്ഠത്തിയായ ആഴിപണ്ടാരി രാജ്ഞി
എന്ന പേരുള്ളവൾ ആറ്റിങ്കൽ തമ്പുരാട്ടിയായിരി
ക്കും. ആയവൾ അവനുവേണ്ടി രാജ്യകാൎയ്യം നോ
ക്കുമ്പോൾ, പൊൎത്തുഗീസരിൽ മമത ഭാവിച്ചു അവർ
ഉപദേശിച്ച വഴിയിൽ ഇണങ്ങി വരികയും ചെയ്തു.
അന്നെത്തെ നിയമപ്രകാരം ആവിതു: " ൧൦ വൎഷത്തി
"ന്മുമ്പിൽ [൩0] ദസാ മുതലായ പറങ്കികളെ കൊന്നു
"വസ്തുക്കൾ നാനാവിധമാക്കിയതിന്നു രാജ്ഞി ൫൦൦
"ഭാരം മുളകു വെക്കേണ്ടതു അന്നു ചുട്ടുപോയ തൊമാ
"പ്പള്ളിയെ രാജ്ഞി താൻ പുതുതായി കെട്ടുക. പള്ളി
"വക ഒക്കയും യഥാസ്ഥാനമാക്കുകയും ചെയ്ക. (൧൯)
"ഇനി മുളകു വിറ്റാൽ പൊൎത്തുഗലിന്നു മുമ്പെകാട്ടി
"കൊച്ചിവിലക്കു കൊടുക്കുക, മാപ്പിള്ളമാരുടെ വമ്പു
"താഴ്ത്തി രക്ഷിച്ചു കൊൾക." എന്നിങ്ങനെ മന്ത്രിമാ
രായ പിള്ളമാർ ഒപ്പിട്ടു മേൽ പറഞ്ഞ മുളകു ഏൽപ്പിച്ചു
തുടങ്ങുകയും ചെയ്തു. ഇവ്വണ്ണം കാൎയ്യസിദ്ധി ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/148&oldid=181791" എന്ന താളിൽനിന്ന് ശേഖരിച്ചത്