താൾ:CiXIV125b.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൮ —

"നായന്മാരെല്ലാവരും കള്ളന്മാരായി ഓടി പോകുന്ന
"ദിക്കിൽ ചെറുമരെ തന്നെ നായന്മാരാക്കിയാൽ കൊ
"ള്ളായിരുന്നു. ഹെ വീരന്മാരെ വരുവിൻ! നിങ്ങളുടെ
പേർ പറവിൻ" എന്നു വിളിച്ചു ചൊദിച്ചു പേരുക
ളെ എഴുതി വെക്കയും ചെയ്തു. മന്ത്രിയൊടല്ലാതെ രാജാ
വോടും തൎക്കം ഉണ്ടായപ്പൊൾ "മറ്റ ഏതു ഹിന്തു രാ
"ജാവ എങ്കിലും ഹീനന്മാൎക്ക ആഭിജാത്യം വരുത്തി
"യാൽ ഞാനും അപ്രകാരം ചെയ്യാം; ഞാൻ തനിയെ
"ചെയ്താലൊ നായന്മാർ എന്നെ കൊല്ലും" എന്നു കേ
ട്ടശേഷം പശെകു "ഇതെന്തൊരു നിസ്സാര മൎയ്യാദ?
"എങ്ങിനെ ആയാലും അവരെ സമ്മാനിക്കേണം"
എന്നു മുട്ടിച്ചു ചോദിച്ചപ്പൊൾ പെരിമ്പടപ്പു ആ വ
കക്കാൎക്കു ആയുധങ്ങളെ എടുപ്പാനും തലപ്പണം കൊ
ടുക്കാതിരിപ്പാനും നായന്മാർ സഞ്ചരിക്കുന്ന വഴിക
ളിൽ കൂടി നടപ്പാനും കല്പന കൊടുത്തു.

൨൪. പശെകിന്റെ യുദ്ധസമൎപ്പണം.

"ബലത്താൽ കഴിയാഞ്ഞത കൌശലത്താൽ വ
രുത്തെണം" എന്നു മാപ്പിള്ളമാർ വിചാരിച്ചു നോക്കു
മ്പൊൾ കൊച്ചിയിൽ ഇസ്മാലിമരക്കാർ പൊൎത്തുഗീ
സനെ കൊല്ലുവാൻ ഒരു വഴി നിരൂപിച്ചു കൊണ്ടി
രുന്നു. പശെകു അതറിഞ്ഞു ഉപായത്താലെ അവ
നെ പടകിൽ വരുത്തി മുഖരോമങ്ങൾ എല്ലാം പറിച്ച
പ്പൊൾ മാപ്പിള്ളമാർ ഭയപ്പെട്ടടങ്ങി. അപ്പൊൾ ഇട
പ്പള്ളിയിൽ കൊജആലി എന്ന ബുദ്ധിമാൻ ഉണ്ടു.
ആയവൻ കണ്ണനൂർ, ധൎമ്മപട്ടണം മുതലായ ദിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/62&oldid=181705" എന്ന താളിൽനിന്ന് ശേഖരിച്ചത്