താൾ:CiXIV125b.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮ —

തിരിയോടു ബോധിപ്പിച്ചു കൌശലം പറഞ്ഞാറെ, രാ
ജാവ് അവനെ കബ്രാൽ അടുക്കെ അയച്ചു: "ഇതു
"മക്കക്കാൎക്കുള്ള കപ്പൽ; അതി‍ൽ ചില ആനകളോടും
"കൂടെ ഒന്നാന്തരമായ ഒരു പടയാനയും ഉണ്ടു. അതു
"വാങ്ങുവാൻ ഞാൻ വളരെ വില പറഞ്ഞിട്ടും മാപ്പിള്ള
"തരുന്നില്ല ആയത എന്റെ മാനത്തിന്ന പോരായ്ക
"കൊണ്ടു നിങ്ങൾ ഈ കപ്പൽ എനിക്കായി പിടിച്ചു
തരേണം എന്നു അപേക്ഷിച്ചു." കബ്രാൽ അല്പം
വിരോധിച്ചിട്ടും രാജാവ്: "ഇതിന്റെ അനുഭം എ
ല്ലാം എന്തലമേൽ വരട്ടെ" എന്നു മുട്ടിച്ചു അതിലുള്ള
കറുപ്പ മുതലായ ചരക്കുകൾ പറങ്കികൾക്ക് കൂലി പ
റഞ്ഞ കൊടുത്തപ്പോൾ കബ്രാൽ ഒരു ചെറിയ കപ്പ
ലിൽ പശകു തുടങ്ങിയുള്ള ൬൦ വീരന്മാരെ കരയേറ്റി
നിയൊഗിച്ചു, അവരും രാത്രി മുഴുവൻ ഓടി രാവിലെ
കണ്ടു "ഇങ്ങു അടങ്ങി വരേണം" എന്നു കല്പിച്ച
പ്പൊൾ അതിലുള്ള ൩൦൦ ചില്വാനം മാപ്പിള്ളമാർ ശര
പ്രയോഗം തുടങ്ങി, പശകു വെടി വെച്ചു കൊണ്ടു
കണ്ണന്നൂർ തുറമുഖത്തോളം ഓടിയപ്പൊൾ ആ വ
ലിയ കപ്പൽ ശേഷം കപ്പലുകളുടെ നടുവിൽ ഒളിച്ചു
പശകു അവറ്റിലും ഉണ്ട പൊഴിച്ചു കണ്ണന്നൂൎക്കാരെ
അത്യന്തം പേടിപ്പിച്ചു. പിറ്റെ ദിവസവും പട കൂടി
കപ്പൽ പിടിക്കയും ചെയ്തു. അതിൽ ൭ ആനയുണ്ടു,
ഒന്നു വെടി കൊണ്ടു മരിച്ചതു പറങ്കികൾ വേറെ ഇ
റച്ചി കിട്ടായ്കയാൽ സന്തോഷത്തോടെ തിന്നു, ശേ
ഷം താമൂതിരിക്കു കൊടുത്തപ്പൊൾ, അവൻ വളരെ
സമ്മാനം കൊടുത്തു ഉപചാരവാക്കും പറഞ്ഞു യുദ്ധ
വിവരം കേട്ടാറെ, അവന്റെ അന്തൎഗ്ഗതം വേറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/22&oldid=181664" എന്ന താളിൽനിന്ന് ശേഖരിച്ചത്