താൾ:CiXIV125b.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩ —

൪. ഗാമ യുരോപ്പയിൽ മടങ്ങി
ചെന്നത്.

പറങ്കികൾ ചിങ്ങമാസത്തോളം പാൎത്തശേഷം,
മക്കത്തുനിന്ന് വലിയ കപ്പലുകൾ വരുവാൻ കാലം
അടുത്തിരിക്കുന്നു എന്നും കടല്പട ഉണ്ടാവാൻ സംഗ
തി ഉണ്ടു എന്നും കേട്ടാറെ, താമൂതിരിക്ക്
കാഴ്ച അയച്ചു: "ചരക്കുകൾ വില്ക്കേണ്ടതിന്നു ഒരാൾ
"കോഴിക്കോട്ട പാൎക്കട്ടെ, ചരക്കുകളുടെ വിലയോളം
"മുളക മുതലായത് തരേണം" എന്നും മറ്റും അപേ
ക്ഷിച്ചപ്പൊൾ, രാജാവ് വളരെ നീരസം കാട്ടി നാലു
ദിവസം താമസിപ്പിച്ചു "ചുങ്കത്തിന്നും, ബന്തരിന്നും,
ഇവിടെക്ക് ക്ഷണത്തിൽ ൬൦൦ വരാഹൻ തരേണം"
എന്നു കല്പിച്ചു ദൂതനെ തടവിൽ പാൎപ്പിച്ചു മക്കക്ക
പ്പൽ വന്നാൽ ഉടനെ മാപ്പിള്ളമാരുടെ കൌശലപ്ര
കാരം പറങ്കികളെ ഒടുക്കേണം എന്നു നിശ്ചയിക്കയും
ചെയ്തു. ഗാമ ഭയം എല്ലാം മറച്ചു കപ്പൽ കാണ്മാൻ
വരുന്ന നാട്ടുകാരെ നന്നായി ബഹുമാനിച്ചു പാൎക്കു
മ്പോൾ, ഒരു ദിവസം നല്ല വേഷക്കാരായി പ്രാപ്തി
യുള്ള ചിലർ വന്നാറെ "ഇവർ ജാമ്യത്തിനു മതി"
എന്നു വെച്ചു നകൂരം എടുത്തു പായി കൊളുത്തി ഓ
ടുവാൻ തുടങ്ങി. കോഴിക്കോട്ടുകാർ അതു കണ്ടപ്പോൾ,
തോണിക്കാരെ അയച്ചു: "രാജാവ് കരക്കുള്ള രണ്ടു
പറങ്കികളെ ക്ഷണത്തിൽ വിട്ടയക്കും" എന്ന് ബോ
ധിപ്പിച്ചാറെ; "അവരെ കൂടാതെ ഇനി ഒരു തോണി
യും വരരുത്; വന്നാൽ വെടി ഉണ്ടാകും" എന്നു പേടി
പ്പിച്ചപ്പോൾ, ഞാറാഴ്ച ൨൬ ആഗസ്ത (ചിങ്ങം ൧൨)


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/17&oldid=181659" എന്ന താളിൽനിന്ന് ശേഖരിച്ചത്