താൾ:CiXIV125b.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪ൻ —

പറങ്കിനിരൂപണം ഇല്ലാതാക്കുവാൻ പ്രൎയത്നം കഴി
ച്ചു പോന്നു. എങ്കിലും കപ്പിത്താനും ശ്രമിച്ചു കൊ
ണ്ടു മന്ത്രികളെ വശത്താക്കി കരക്കടുക്കെ നല്ല വെള്ള
ത്തോടുള്ള ഒരു സ്ഥലം സമ്പാദിച്ച ഉടനെ പാണ്ടി
ശാലയെ എടുപ്പിച്ചു ഓല മേയുകയും ചെയ്തു. മഴ
ക്കാലം വന്നപ്പൊൾ മാപ്പിള്ളമാർ ഓരൊരൊ വൎത്ത
മാനങ്ങളെ പരത്തി പുരുഷാരത്തെ കലഹിപ്പിച്ചു
നടന്നു "രൂമികളോടു തോറ്റു സുവാരസ് കഴിഞ്ഞു
"പോയെന്നു, അതിൽഖാൻ കൃഷ്ണരായരുമായി നിര
"ന്നു ഗോവയെ പിടിപ്പാൻ പുറപ്പെട്ടു എന്നും പലെ
"ടത്തും പറങ്കികൾ പട്ടു നശിച്ചു" എന്നും കേട്ടാറെ,
കപ്പിത്താൻ വിശ്വസിക്കാത്തവൻ എങ്കിലും "പറങ്കി
കൾ ആരും പുറത്ത പോകരുത് കലശലിന്നു ഒട്ടും
ഇടം കൊടുക്കരുത" എന്നു കല്പിച്ചു അകത്തുനിന്നുറ
പ്പു വരുത്തി രാജ്ഞി പടയിൽനിന്ന് മടങ്ങി വരുന്ന
തിനെ കാത്തുകൊണ്ടു അധികാരികളെ അനുകൂലമാ
"ക്കി വസിച്ച ശേഷം, സുവാരസ് ഹൊർമൂജിൽനി
ന്ന തിരികെ വന്നു എന്നും "ഗോവയോടും മുസല്മാ
നർ പടയേറ്റതു നിഷ്ഫലം" എന്നും അറിഞ്ഞു സ
ന്തോഷിച്ചു ബുദ്ധിവിശേഷത്താൽ ജനരഞ്ജന ഉ
ണ്ടാക്കുകയും ചെയ്തു. രാജ്ഞിയും പറങ്കികളിൽ പ്രസാ
"ദിച്ചു, ശത്രുക്കൾ എന്തു പറഞ്ഞാലും ഞാൻ അറി
"ഞ്ഞിരിക്കുന്നത് മതിയാകുന്നു. കൊച്ചിയുടെ തഴെപ്പും
"കോഴിക്കോട്ടിന്റെ താഴ്ചയും രണ്ടും ലോകപ്രസിദ്ധ
"മല്ലൊ ആയതു നിങ്ങളുടെ സ്നേഹമെ ഇങ്ങു തന്നെ
വേണ്ടത" എന്നു കൂടക്കൂട പറകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/153&oldid=181796" എന്ന താളിൽനിന്ന് ശേഖരിച്ചത്