താൾ:CiXIV125b.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൧ —

൭൦. കോഴിക്കോട്ട കോട്ടക്ക
തുണ അയച്ചത.

൧൫൨൫ ജൂൻ ൧൩ ൹ താമൂതിരി കോട്ടയെ കൊ
ള്ളെ പടയെ വരുത്തി കൊടിയ യുദ്ധം നടത്തുമ്പോൾ
തന്നെ ലീമക്കപ്പിത്താൻ ഒരു ദൂതനെ തോണികയറി
കൊച്ചിയ്ക്കു ഓടുവാൻ നിയോഗിച്ചു; ആയവൻ മഴക്കാ
ലത്തിൽ എങ്കിലും ധൈൎയത്തോടെ പുറപ്പെട്ടു കാറ്റി
നാലും ഓളത്താലും വളരെ പണിപ്പെട്ടു (ജൂലായി ൧൦)
ദുഃഖേന കൊച്ചിയിൽ എത്തിയ ശേഷം ഹെന്ദ്രീ
"മനസ്സുള്ളവരെ കോഴിക്കോട്ടിൽ തുണപ്പാനയക്കാം"
എന്നു പരസ്യമാക്കാം. ൧൪൦ ആൾ കൂടി വന്നു ജൂസ
ൎത്തയെ ആശ്രയിച്ചു, ൨ പടകിൽ കയറി പുറപ്പെട്ട
൨൫ ദിവസം കടലിൽ ആടി പോയതിൽ പിന്നെ
കോഴിക്കോട്ടു തൂക്കിൽ എത്തി ഇപ്പോൾ കരക്ക ഇറ
ങ്ങുവാൻ നല്ലതക്കമില്ല എന്ന ലീമ അടയാളങ്ങളെ
കൊണ്ടും അറിയിച്ചാറെയും ജൂസൎത്ത ൩൫പടയാളി
കളുമായി ഒരു പടകിൽ നിന്നു കിഴിഞ്ഞു കരയിൽ എ
ത്തി ലീമ സഹായിച്ചതിനാൽ മാറ്റാന്മാരിൽ കൂടി തെ
റ്റി കോട്ടയിൽ എത്തുകയും ചെയ്തു. അന്നു നാലാൾ
"പട്ടുപോയി അനേകർ മുറിയേറ്റു കിടന്നു. അതു
"കൊണ്ടു അഞ്ഞൂറു പടയാളികളിൽ കുറയുന്നു എങ്കിൽ
"കരക്കണയെണ്ടതല്ല; വിശേഷാൽ കൊറ്റും മരുന്നും
"അയക്കെണ്ടതിന്നു അപേക്ഷിക്കുന്നു" എന്നെഴുതി
പത്രികയെ അമ്പോടു കെട്ടി എയ്തു മറ്റെ പടകിൽ
എത്തിക്കയും ചെയ്തു. അതുകൊണ്ടു രണ്ടാമത പടകു തി
രികെ കൊച്ചിക്ക് ഓടി താമൂതിരിയും "വേറെ പിന്തുണ
16

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/185&oldid=181828" എന്ന താളിൽനിന്ന് ശേഖരിച്ചത്