താൾ:CiXIV125b.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮൨ —

വരും മുമ്പെ കോട്ടയെ പിടികെട്ടണം” എന്നു വെ
ച്ചു അത്യന്തം ഉത്സാഹിച്ചു. മരുന്നുള്ള ഗോപുരം ചു
വർ പിളൎന്നു വീഴുവാനടുത്തപ്പോൾ വെടിമരുന്നെ
ല്ലാം വേറെ സ്ഥലത്തിൽ കൊണ്ടുപോകേണ്ടി വന്നു.
സിക്യല്യക്കാരൻ തുരന്നു കന്നം വെച്ചു ഒരു വഴിയെ
പരീക്ഷിച്ചാറെ, മാപ്പിള്ളയായിപോയ ഒരു പറങ്കി
കോട്ടക്കരികെ ചെന്നു ഒരു പാട്ടു പാടും പോലെ വ
ൎത്തമാനത്തെ സ്വനാട്ടുകാരോടു അറിയിച്ചു അവരും
കന്നം വെക്കുന്ന ദിക്കിന്നു നേരെ തുരന്നു മലയാളി
കളെ നീക്കുകയും ചെയ്തു. പുതിയ യന്ത്രങ്ങളാലും ആ
വതു ഒന്നും കണ്ടിട്ടും ഇല്ല എന്നിട്ടു പറങ്കികൾ ഉറ
ക്കഇളച്ചു തടുത്തു നില്ക്കും കാലം ഉപ്പില്ലാത്ത ചോറും
കഞ്ഞിയും വെയിച്ചു കൊണ്ടു ദിവസം കഴിച്ചു. മഹാ
രോഗം ഒഴിച്ചിരിപ്പാൻ കോട്ടയുടെ ചുറ്റും പട്ടുപോകു
ന്നവരെ കൊണ്ടു പോകുന്നതു ഒരു നാളും വിരോധി
ക്കുമാറില്ല. ഔഗുസ്ത മാസത്തിന്റെ ഒടുവിൽ കാറ്റു
അധികം കോപിച്ചൊരു രാത്രിയിൽ ചില പടകും അ
ടുത്തു വന്നു കോട്ടയിലുള്ളവൎക്ക് മരുന്നും അപ്പം ഉപ്പി
റച്ചി മുതലായ കൊറ്റും കൊണ്ടു കൊടുക്കയും ചെയ്തു
പുലരുമ്പോൾ, ലീമ മതിലിൽ നിന്നു ചില കെട്ടു പച്ച
വെറ്റിലയും മറ്റും ശത്രുക്കൾക്ക് ചാടി എല്ലാവരും
കാൺ്കെ അപ്പവും ഇറച്ചിയും തിന്നുകയും ചെയ്തു.
എന്നിട്ടും താമൂതിരി പോരിനെ ഒഴിപ്പിച്ചില്ല. അക്തൊ
മ്പ്ര. ൧൫ ൹ ഹെന്ദ്രീ താൻ ൨൦ കപ്പലോടും കോഴി
ക്കോട്ടിന്റെ നേരെ വന്നു കോട്ടയിലുളളവൎക്ക് തുണയ
യച്ച ശേഷം (൩൧ ൹) എല്ലാപടയുമായി വാദ്യഘോ
ഷത്തോടുംകൂടെ കരക്കണഞ്ഞു പട തുടങ്ങിയാറെ, മല

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/186&oldid=181829" എന്ന താളിൽനിന്ന് ശേഖരിച്ചത്