താൾ:CiXIV125b.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—൧൫൫ —

കുളത്തു നിന്നു മുളക കൊണ്ടു പോകുന്ന കച്ചവട
ക്കാരുടെ വൃത്താന്തം കേട്ടാറെ, കപ്പിത്താൻ "മുളകു എ
ല്ലാം ഞങ്ങളിൽ എല്പിക്കേണ്ടതല്ലൊ" എന്നു രാജ്ഞി
യെ ബോധിപ്പിച്ചു. "ഇതു നിറുത്തിക്കൂടാ; ആ മുളകു
ബ്രഹ്മസ്വമാകുന്നു" എന്നും മറ്റും ഉത്തരം കേട്ടാറെ,
രൊദ്രീഗസ്സ് ൫൦൦ നായന്മാൎക്ക കൂലി കൊടുപ്പിച്ചു "നി
"ങ്ങൾ ആ കാളക്കാരൊടു കയ്യേറ്റം ചെയ്തു മുളകുകൊ
"ണ്ടുവരേണം ഒരു തലയെ വെട്ടിക്കൊണ്ടു വെച്ചാൽ,
൫൦ രൂപ്പിക തരാം" എന്നു എല്ലാം പറയിച്ചപ്പൊൾ,
നായന്മാർ കാളകളെ പിടിച്ചു. അഞ്ചാളെ കൊന്നു മു
ളകു കൊണ്ടവെക്കയും ചെയ്തു. അതുകൊണ്ടു കച്ചവ
ടക്കാൎക്ക പേടി മുഴത്തു ചുരത്തൂടെ മുളകു കൊണ്ടു പോ
കുന്ന വഴിയും അടച്ചു പോയി.


൫൮. കൊച്ചിക്കരികിൽ നായ
ന്മാരുടെ പട.

ആ ൧൫൧ൻ അതിൽ ഇടവം പാതി കഴിയും മു
മ്പെ സിക‌്വെര കൊച്ചിയിൽ എത്തി മഴക്കാലം അ
വിടെ കഴിപ്പാൻ നിശ്ചയിച്ചാറെ, ൨ നാഴിക ദൂരത്തിൽ
തന്നെ ഒരു പട വെട്ടുവാൻ ഉണ്ടു അതു കണ്ടാൽ
നല്ല നേരം പോക്കായി തീരും എന്നു കേട്ട ൫൦൦റ്റിൽ
അധികം പറങ്കികളൊടു കൂട തോണി വഴിയായി പുറ
പ്പെട്ടു, പട കാണേണ്ടുന്ന സ്ഥലത്തു എത്തുകയും
ചെയ്തു. ആ പട ആരുമായി എന്നാൽ പെരിമ്പടപ്പു
താമൂതിരി ഇവരെ ആശ്രയിച്ചുള്ള രണ്ടു കയ്മന്മാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/159&oldid=181802" എന്ന താളിൽനിന്ന് ശേഖരിച്ചത്