താൾ:CiXIV125b.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൩ —

തിരുവഞ്ചിക്കുളത്ത് അഴിമുഖം ക്രമത്താലെ നേണു
ആഴം കുറകയും ചെയ്തു.

അന്നു താമൂതിരിയുടെ കപ്പൽപ്രമാണിയായ മ
യിമാനി ൮൦ (80) പടകുകളോടു കൂട കൊടുങ്ങല്ലൂർ പുഴ
യിൽ പാൎത്തു നമ്പിയാതിരി സൈന്യങ്ങളോടു കൂടെ
പള്ളിപ്പുറത്തു കടവു കടപ്പാൻ ഒരുങ്ങി ഇരുന്നു. അ
തുകൊണ്ടു സുവറസും പശെകും പറങ്കികളെ അനേ
കം പടകുകളിൽ ആക്കി രാത്രികാലത്തു പതുക്കെ ഓടി
പള്ളിപ്പുറം വഴിയായി കൊടുങ്ങല്ലൂരിലേക്ക് ചെന്നു
ആരും വിചാരിയാതെ നേരത്തു പട തുടങ്ങുകയും
ചെയ്തു. കപ്പൽ പ്രമാണി ശൂരന്മാരായ രണ്ടു പുത്ര
ന്മാരോടു കൂടെ പൊരുതു മരിച്ചു, പടകുകൾ ചിതറിപോ
കാത്തത ഒക്കയും ചുട്ടു പോയി. നായന്മാർ വീടുകളിൽ
കയറി വേലും അമ്പും പ്രയോഗിച്ചു ചെറുത്തു നില്ക്ക
കൊണ്ടു പൊൎത്തുഗീസർ അങ്ങാടിക്കും തീ കൊടുത്തു
അന്നു രാത്രിയിൽ ഉണ്ടായ സങ്കടം പറഞ്ഞു കൂടാ.
നസ്രാണികൾ വീടുകളിൽനിന്ന് ഓടി വന്നു "ഈ
"ശൊ മശീഹ നാമത്തെ വിളിച്ചു പ്രാണങ്ങളെയും
"കുഞ്ഞികുട്ടികളെയും പള്ളികളെയും രക്ഷിക്കേണമെ!
"കബ്രാലും ഗാമയും ഞങ്ങൾക്ക് അഭയം തന്നുവ
ല്ലൊ" എന്നിങ്ങിനെ വളരെ മുറയിട്ടപ്പോൾ പറങ്കിക
ൾ നായന്മാരെ പട്ടണത്തിൽനിന്ന ഓടിച്ച ഉടനെ സു
റിയാണികളുടെ അങ്ങാടിയെയും പള്ളികളെയും തീ
കെടുത്തു രക്ഷിപ്പാൻ നോക്കി, മാപ്പിള്ളമാൎക്കും യഹൂദ
ന്മാൎക്കുമുള്ള വസ്തുക്കളെ ഒക്കയും കുത്തി കവൎന്നു എടു
ത്തു മഹാ ഘോഷത്തോടും കൂടെ കൊച്ചിയിൽ മടങ്ങി
പോകയും ചെയ്തു. അന്നുമുതൽ യഹൂദന്മാർ തങ്ങളുടെ


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/67&oldid=181710" എന്ന താളിൽനിന്ന് ശേഖരിച്ചത്