താൾ:CiXIV125b.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪ —

ഏഴു വള്ളം വന്നു താമൂതിരിയുടെ എഴുത്തോടും കൂടെ
രണ്ടു പറങ്കികളെയും കൊണ്ടുവന്നു കയറ്റി, കരക്കുള്ള
ചരക്കുകൾ കയറ്റി അയക്കായ്കകൊണ്ട അവറ്റെ
വെറുതെ അയച്ചു, പിറ്റെ ദിവസം പൊൎത്തുഗൽ
ഭാഷ അറികയാൽ ഒറ്റുകാരൻ എന്ന ശ്രുതിപ്പെട്ട
ആ മുസല്മാനും വന്നു: "എന്റെ ദ്രവ്യം എല്ലാം രാ
ജാവ് എടുത്തു മാപ്പിള്ളമാർ പാരുഷ്യവാക്കും പറഞ്ഞി
രിക്കുന്നു. അതുകൊണ്ട ജീവരക്ഷക്ക് വേണ്ടി ഞാൻ
യൂരോപയിൽ പോകട്ടെ" എന്നു ഗാമയോടു പറഞ്ഞു
പാൎത്തപ്പോൾ, ചില തോണിക്കാർ വന്നു ചരക്കുകൾ
ഇതാ കൊണ്ടു വന്നിരിക്കുന്നു എന്നു കാണിച്ചിട്ടും
ഗാമ "നിങ്ങൾ വ്യാപ്തിക്കാർ ഇനി നിങ്ങളോടു ഒരു
വാക്കും ഇല്ല" എന്നു ചൊല്ലി വെടിവെച്ചു പേടി
പ്പിച്ചു ൧൪ കോഴിക്കോടരോടും കൂടെ വടക്കോട്ടു ഓടി
"നിങ്ങളുടെ പ്രജകളെ ഞാൻ മാനത്തോടും കൂടെ തി
"രിച്ചു അയക്കും കച്ചോടം ചെയ്വാൻ വേറെ പൊൎത്തു
"ഗൽ കപ്പൽ വേഗം വരുമല്ലൊ" എന്നു രാജാവിന്നു
എഴുതി അവരിൽ ഒരാളെ ഏഴിമല സമീപത്തു നിന്നു
വിട്ടയച്ചു താൻ ഗോകൎണ്ണത്തിന്നടുത്ത അഞ്ചു ദ്വീ
പിൽ പോയി കപ്പൽ നന്നാക്കിച്ചു ഗോവയിൽ നി
ന്നുള്ള കടൽ പിടിക്കാരെ വെടിവെച്ചകറ്റി, അവ
രിൽ ഒരു ഒറ്റുകാരനായ യഹൂദനെ പല ഭാഷാപരി
ചയം നിമിത്തം പാൎപ്പിച്ചു. തുലാവ പടിഞ്ഞാറോട്ടു
ഓടുകയും ചെയ്തു. യാത്രയിൽ വളരെ ക്ലേശിച്ചു ൧൪൮
ജനങ്ങളിൽ ശേഷിച്ച അമ്പത്തഞ്ച പേരൊടു കൂടെ
൬൭൪ കൎക്കിടകം പൊൎത്തുഗൽ രാജ്യത്തിൽ എത്തുകയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/18&oldid=181660" എന്ന താളിൽനിന്ന് ശേഖരിച്ചത്