താൾ:CiXIV125b.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൦ —

"സ്വസ്ഥത വരികയില്ല" എന്നവർ മന്ത്രിച്ചു പോ
ന്നു. പിന്നെ നെരൊഞ്ഞ കപ്പിത്താൻ തെക്കോട്ടു
ഓടുന്ന സമയം കോഴിക്കോട്ടുതൂക്കിൽ എത്തിയാറെ,
ഇളയ രാജാവായ നമ്പിയാതിരി ദൂതയച്ചു സന്ധിക്ക
അപേക്ഷിച്ചു. "ഉണ്ടായത എല്ലാം അബദ്ധമത്രെ;
"നിങ്ങൾ ഇപ്പൊൾ വന്നു കോട്ട എടുപ്പിച്ചു സ്നേഹ
"ത്തോടെ പാൎത്താൽ ചുങ്കത്തിന്റെ പാതി പൊൎത്തു
"ഗൽ ഭണ്ഡാരത്തിൽ ഏല്പിക്കാം" എന്നു ബോധി
പ്പിക്കയും ചെയ്തു, ആയതു ചൊല്ലി ഇരുവരും കൊടു
ങ്ങല്ലൂരിൽ ചെന്നു തമ്മിൽ കണ്ടു കാൎയ്യം പറഞ്ഞ ശേ
ഷം ഇന്ന സ്ഥലത്തു കോട്ട വേണം എന്നു തെളി
ഞ്ഞില്ല, എങ്കിലും അൾബുകെൎക്കോടു സകലവും അറി
യിച്ച ശേഷം അവൻ (൧൫൧൩) നൊഗൈര എന്ന
വനെ കോഴിക്കോട്ടിലയച്ചു "ഇനി നിങ്ങളുടെ കച്ചവട
"ത്തിന്നും കപ്പലോട്ടത്തിനും തടവ് ഒന്നും ഉണ്ടാ
"കയില്ല കോട്ട എടുപ്പിപ്പാനോ ഒരു സ്ഥലമെ നല്ലു
"ഞാൻ മുമ്പിൽ ഭസ്മമാക്കിയ കോയിലകത്തിന്റെ
"നിലം എല്ലാം അതിന്നു വേണം” എന്നു പറയിച്ചാ
റെ, മാപ്പിള്ളമാർ വളരെ സന്തോഷിച്ചു മുളകു കയ
റ്റിയ കപ്പലുകളെ ചെങ്കടലിലെക്കയച്ചു. താമൂതിരി
യൊ പലതും ചൊല്ലി കോട്ടപ്പണിക്ക താമസം വരു
ത്തി പോന്നു.

അതിന്റെ കാരണം അംബുകെൎക്ക അദൻകോ
ട്ടയെ പിടിപ്പിപ്പാൻ പുറപ്പെടുകയാൽ, (൧൫൧൩ ഫെബ്രു.)
തമ്പുരാനെ പേടിപ്പിപ്പാൻ കപ്പൽ പോരാത്തെപ്പൊൾ
"പറങ്കികൾക്ക് ദേശം കൊടുക്കുന്നതിനാൽ മാനഹാനി
വരും" എന്നു തോന്നി. അതുകൂടാതെ, കണ്ണനൂരിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/134&oldid=181777" എന്ന താളിൽനിന്ന് ശേഖരിച്ചത്