താൾ:CiXIV125b.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൪ —

൪൦. അൾബുകെൎക്ക പറങ്കികളുടെ
തലവനായി വന്നത.

അൾ്മൈദ ജയഘോഷത്തോടും കൂടെ കൊച്ചിക്ക
(൧൫ാ൯ മാൎച്ച ൮.) മടങ്ങി വന്നപ്പൊൾ, അൾബു
കെൎക്ക് "സൎവാധികാരത്തെ രാജാജ്ഞയാലെ എന്നിൽ
ഏല്പിക്കേണ്ടതെല്ലൊ" എന്നു പിന്നയും പിന്നയും
ചോദിക്കയാൽ, വളരെ വൈരം ഉണ്ടായി. അതിന്റെ
കാരണം മഹാന്മാരെ ഇരുവരെയും ഭേദിപ്പിക്കേണ്ട
തിന്നു വെവ്വേറെ ആളുകൾ ശ്രമിക്കയാൽ, അൾ്മൈദ
നിശ്ചയിച്ചത് എന്തെന്നാൽ: "ൟ മറ്റെവന്നു കാ
ൎയ്യവിചാരണ സാധിച്ചു വന്നാൽ പൊൎത്തുഗലിന്നു
"അപമാനമെ വരും; അവൻ കൊടുങ്ങല്ലൂരിലെ യ
"ഹൂദന്മാരൊടു സ്നേഹിച്ചിരിക്കുന്നു; നിത്യം കത്ത എ
"ഴുതി അയക്കയും വാങ്ങുകയും ചെയ്യുന്നു ഇതു എന്തു
"രഹസ്യം പക്ഷെ അവൻ രാജദ്രോഹമൊ മതദ്രൊ
ഹമൊ എന്തു വിചാരിക്കുന്നു" എന്നിങ്ങിനെ ഓരൊ
ന്നു നിനച്ചു കൊള്ളുമ്പൊൾ പെരിമ്പടപ്പിന്റെ നി
യോഗത്താൽ അഞ്ചിങ്കല്ല നായർ വന്നു ബോധിപ്പി
ച്ചതു "നമ്മുടെ തമ്പുരാൻ മാനുവൽ രാജാവിൽ ആ
"ശ്രയിക്ക കൊണ്ടു നിങ്ങൾക്കല്ല അൾബുകെൎക്കി
"ന്റെ കയ്യിൽ അത്രെ മുളകു മുതലായ ചരക്കുകളെ
"ഭരമേല്പിക്കും; അവൻ സാക്ഷാൽ പിസൊരായി
"സ്ഥാനത്തിൽ ആകുന്നു മാനുവൽ രാജാവിന്റെ
"കൈയ്യെഴുത്തിലും അപ്രകാരം കാണുന്നു; താമസം
"എന്തിന്ന് രാജാവിന്റെ കല്പന പ്രമാണമല്ലാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/108&oldid=181751" എന്ന താളിൽനിന്ന് ശേഖരിച്ചത്