താൾ:CiXIV125b.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൩ —

എങ്ങിനെ എന്നാൽ: പറങ്കികളുടെ ജയമാഹാത്മ്യം
കേട്ടറിഞ്ഞപ്പൊൾ, രായർ മന്ത്രിയെ ആനഗുന്തിയിൽ
നിന്നു കണ്ണനൂരിൽ അയച്ചു. മാനുവെൽ "രാജാ
വോടു സഖ്യത ചെയ്വാൻ രായൎക്ക മനസ്സുണ്ടെന്നും,
"രാജപുത്രന്നു തന്റെ മകളെ ഭാൎയ്യയാക്കി കൊടുക്ക
"യുമാം എന്നും ൟ കൊണ്ടുവന്ന രത്നമാലകളെ വാ
"ങ്ങുവാൻ നീരസം തോന്നരുതെ എന്നും ബോധി
"പ്പിക്കയും ചെയ്തു. അതുകൊണ്ടും രായരുടെ രാജ്യ
ശ്രീത്വം കേൾക്കകൊണ്ടും പറങ്കികൾക്ക് വളരെ സ
ന്തോഷം ഉണ്ടായി; കാരണം രായര മുസല്മാനരോടു
കുടിപ്പക ഭാവിച്ചു, അവരെ അകറ്റി, നിത്യം തടുത്തു
കൊണ്ടിരുന്നു. മുമ്പെ എത്ര ആൾ ചെറുത്തു മരിച്ചി
ട്ടും പട്ടാണികളോടു വിടാതെ തോറ്റപ്പൊൾ, ഇങ്ങും
കുതിരപ്പട വേണം എന്നു കണ്ടു രായർ തുളുനാടു പി
ടിച്ചടക്കി, ഹൊന്നാവര, ഭട്ടക്കള, ബാക്കനൂർ, മംഗല
പുരം മുതലായ അഴിമുഖങ്ങളിൽ ആവശ്യപ്രകാരം കു
തിരകളെ വരുത്തി പാൎപ്പിച്ചു കൊണ്ടിരുന്നു. കുതിര
ക്കാർ എവിടെ നിന്നും വന്നു സേവിച്ചാൽ വളരെ
മാസപ്പടി ഉണ്ടു, ഏതു മതം എന്നു ചോദ്യവും ഇല്ല.
കോഴിക്കോട്ടിലെ അവസ്ഥ വിചാരിച്ചപ്പൊൾ മുസ
ല്മാനരോടു പൊരുവാൻ പറങ്കി മതം നല്ലത എന്നു
രായർ പക്ഷമായി കേൾക്കുന്ന വാക്കു നല്ലവണ്ണും
പോരാടുന്നവൎക്കു രായർ താൻ കന്യകമാരെയും മറ്റും
കൊടുക്കും വീരന്മാരിൽ അല്പം ഒരു കലശൽ ഉണ്ടാ
യാൽ, വാൾ എടുത്തു രാജമുഖേന പൊരുതു തീൎച്ച
വരുത്തും. തട്ടാന്മാരും മറ്റും വല്ല സംഗതിക്കായി വാശി
പിടിച്ചാൽ ആയതിന്നും അങ്കം കുറച്ചു തീൎക്കുകയത്രെ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/77&oldid=181720" എന്ന താളിൽനിന്ന് ശേഖരിച്ചത്